നവ റായ്പൂരിൽ ഛത്തീസ്ഗഢ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

November 01st, 03:30 pm

ഛത്തീസ്ഗഢ് രൂപീകരിച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. ഈ സുപ്രധാന അവസരത്തിൽ, ഛത്തീസ്ഗഢിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢ് രജത് മഹോത്സവത്തെ അഭിസംബോധന ചെയ്തു

November 01st, 03:26 pm

ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നവ റായ്പൂരിൽ ഇന്ന് നടന്ന ഛത്തീസ്ഗഢ് രജത മഹോത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. റോഡുകൾ, വ്യവസായം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു. ഈ വേളയിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.