പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ രഘു റായിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
April 26th, 08:34 pm
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, തന്റെ ലെൻസിലൂടെ ഇന്ത്യയുടെ ചൈതന്യത്തെ അനശ്വരമാക്കിയ സർഗ്ഗാത്മക പ്രതിഭയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാമാന്യ സംവേദനക്ഷമതയും ആഴവും വൈവിധ്യവും അടയാളപ്പെടുത്തിയതായിരുന്നു ശ്രീ രഘു റായിയുടെ സൃഷ്ടികളെന്നും ഇന്ത്യയിലുടനീളമുള്ള ജീവിതത്തിന്റെ പല തലങ്ങളെ ഒപ്പിയെടുത്ത് അവയെ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഫോട്ടോഗ്രാഫി ലോകത്തിനും സംസ്കാരിക മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗം കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.