​ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി

June 10th, 11:50 pm

ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെ​ടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

നേപ്പാളിലെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ ചെയർമാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

June 03rd, 03:03 pm

നേപ്പാളിലെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ ചെയർമാൻ ശ്രീ. റാബി ലാമിച്ചനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

നേപ്പാളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

March 09th, 10:04 pm

രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) അധ്യക്ഷൻ ശ്രീ രബി ലാമിച്ചാനെയുമായും ആർ.എസ്.പി മുതിർന്ന നേതാവ് ശ്രീ ബാലേന്ദ്ര ഷായുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.