പശ്ചിമ ബംഗാൾ ഗവർണർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

April 02nd, 01:16 pm

പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആർ.എൻ. രവി ഇന്ന് ന്യൂഡൽഹിയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

തമിഴ്‌നാട്ടിലെ മധുരയിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

March 01st, 03:30 pm

ശ്രീ ആർ.എൻ.രവി, എൽ.മുരുകൻ, എടപ്പാടി കെ.പളനിസ്വാമി, നൈനാർ നാഗേന്ദ്രൻ, ഇ.വി.വേലു, തമിഴ്‌നാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, വണക്കം!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധുരയിൽ 4,400 കോടി രൂപയിലധികം വിലമതിക്കുന്ന അടിസ്ഥാനസൗകര്യപദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു; മധുരയിലെ അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങൾക്ക് ഗണ്യമായി പ്രയോജനപ്പെടുകയും ചെയ്യും: പ്രധാനമന്ത്രി

March 01st, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ മധുരയിൽ 4,400 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പുണ്യനഗരമായ മധുരയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, തമിഴ്‌നാടിന്റെ വികസന യാത്രയിലെ അഭിമാനകരമായ അധ്യായമാണ് ഇന്നത്തെ ദിവസമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യക്തികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത് അടിസ്ഥാനപരമായി ജനങ്ങളെ ശാക്തീകരിക്കുന്നതിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കർഷകർക്ക് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ മികച്ച റോഡുകൾ, തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും സുഗമമായ യാത്ര, വ്യവസായങ്ങൾക്കു വേഗത്തിലുള്ള ഗതാഗതം എന്നിവയാണ് ഈ വികസനങ്ങളിലൂടെ അർത്ഥമാക്കുന്നത്” - ശ്രീ മോദി പറഞ്ഞു.

തമിഴ്നാട് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 24th, 12:38 pm

തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

തമിഴ്‌നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

July 16th, 12:48 pm

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.