പ്രധാനമന്ത്രി മോദി നോർവേയിൽ എത്തി ചേർന്നു
May 18th, 01:00 pm
നാല് പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിൽ നിന്നും നോർവേയിലേക്കുള്ള ആദ്യ പ്രധാനമന്ത്രി സന്ദർശനമാണിത്. പ്രധാനമന്ത്രി മോദി നോർവേയിലെ ഓസ്ലോയിൽ എത്തി ചേർന്നു. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.