തായ്‌ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 26th, 03:39 pm
തായ്‌ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊതുസേവനത്തിനായുള്ള രാജ്ഞിയുടെ ആജീവനാന്ത സമർപ്പണത്തിനു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതായി പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കുറിച്ചു. അവരുടെ പൈതൃകം ലോകമെമ്പാടുമുള്ള തലമുറകളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.