സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള പ്രയാണത്തിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ QS വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടത് : പ്രധാനമന്ത്രി

January 16th, 06:00 pm

ഡിജിറ്റൽ നൈപുണ്യത്തിലെ ക്യു എസ് വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സ് റാങ്കിങ്ങിൽ കാനഡയെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇത് സന്തോഷകരമാണ്! കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെൻ്റ് യുവാക്കളെ സ്വാശ്രയരാക്കാനും സമ്പത്ത് സൃഷ്ടിക്കാനും പ്രാപ്തരാക്കുന്ന വൈദഗ്ധ്യം നൽകി അവരെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്, ശ്രീ മോദി അഭിപ്രായപ്പെട്ടു. സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള ഈ യാത്രയിൽ നാം കൂടുതൽ മുന്നേറുമ്പോൾ ക്യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽസ് ഇൻഡക്സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി പ്രസ്താവിച്ചു.