ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം
November 19th, 01:46 pm
സായി റാമിൻ്റെ ദിവ്യമായ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അവിടെ വളരെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 19th, 11:00 am
മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
November 19th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രസംഗം സായി റാം എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചു, പുട്ടപർത്തിയുടെ പുണ്യഭൂമിയിൽ എല്ലാവരുടെയും ഇടയിൽ സന്നിഹിതനായിരിക്കുന്നത് ഒരു വൈകാരികവും ആത്മീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മുൻപ് ബാബയുടെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ബാബയുടെ കാൽക്കൽ വണങ്ങുന്നതും അനുഗ്രഹം സ്വീകരിക്കുന്നതും എപ്പോഴും ഹൃദയത്തെ ആഴത്തിലുള്ള വികാരത്താൽ നിറയ്ക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.പ്രധാനമന്ത്രി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും
November 18th, 11:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
January 16th, 06:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. തെലുഗു ഭാഷയിൽ രംഗനാഥ രാമായണത്തിലെ ശ്ലോകങ്ങൾ കേട്ട ശ്രീ മോദി, ആന്ധ്രാപ്രദേശിലെ തോലു ബൊമ്മലാട്ട എന്നറിയപ്പെടുന്ന പരമ്പരാഗത നിഴൽ പാവകളി കലാരൂപത്തിലൂടെ ദൃശ്യപരമായി അവതരിപ്പിച്ച ജടായുവിന്റെ കഥ ആസ്വദിക്കുകയും ചെയ്തു.പുട്ടപർത്തിയിലെ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി ജൂലൈ നാലിന് ഉദ്ഘാടനം ചെയ്യും
July 03rd, 06:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ ജൂലൈ 4 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള പ്രമുഖരുടെയും ഭക്തരുടെയും സാന്നിധ്യത്തിന് ഉദ്ഘാടന ചടങ്ങ് സാക്ഷ്യം വഹിക്കും.