ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വീഡിയോ സന്ദേശത്തിന്റെ മലയാളം പരിഭാഷ

August 23rd, 11:00 am

കാബിനറ്റ് സഹപ്രവർത്തകരേ, ഐഎസ്ആർഒയിലെയും ബഹിരാകാശ മേഖലയിലെയും ശാസ്ത്രജ്ഞരേ, എഞ്ചിനീയർമാരേ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ!

ദേശീയ ബഹിരാകാശ ദിനം 2025 നോടനുബന്ധിച്ചുള്ള, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന

August 23rd, 10:30 am

ദേശീയ ബഹിരാകാശ ദിനം 2025 നോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ചടങ്ങിൽ, ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഈ വർഷത്തെ പ്രമേയമായ ആര്യഭട്ടയിൽ നിന്ന് ഗഗൻയാനിലേക്ക്എന്നത് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ആത്മവിശ്വാസത്തെയും ഭാവിക്കായുള്ള ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ദേശീയ ബഹിരാകാശ ദിനം ഇന്ത്യയിലെ യുവാക്കൾക്ക് ആവേശത്തിന്റെയും ആകർഷണത്തിന്റെയും ഒരു അവസരമായി മാറിയെന്നും ഇത് രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരും യുവാക്കളും ഉൾപ്പെടെ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 300 യുവ പങ്കാളികളുമായി ഇന്ത്യ ഇപ്പോൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതികശാസ്ത്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. നിരവധി ഇന്ത്യൻ പങ്കാളികൾ ഈ പരിപാടിയിൽ മെഡലുകൾ നേടിയതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന ആഗോള നേതൃത്വത്തിന്റെ പ്രതീകമാണ് ഈ ഒളിമ്പ്യാഡ് എന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ ബഹിരാകാശത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനായി ISRO, ഇന്ത്യൻ സ്‌പേസ് ഹാക്കത്തോൺ, റോബോട്ടിക്സ് ചലഞ്ച് തുടങ്ങിയ ഉദ്യമങ്ങൾ ആരംഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിജയികളെയും അദ്ദേഹം അഭിനന്ദിച്ചു.

പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയെയും എൻഎസ്ഐഎല്ലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

November 26th, 06:07 pm

പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒ യെയും NSIL-നെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിക്ഷേപണത്തിൽ പങ്കാളികളായ എല്ലാ കമ്പനികളെയും ശ്രീ മോദി അഭിനന്ദിച്ചു.