യു.എസ് പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
December 11th, 08:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചു.പ്രധാനമന്ത്രിയുടെ ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനം
December 11th, 08:43 pm
അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.ധൻതേരസ് വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 18th, 08:52 am
ധൻതേരസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 12:45 pm
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! ഗവർണർ ശ്രീ അജയ് ഭല്ലാ ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഈ പരിപാടിയിൽ സന്നിഹിതരായ മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ,മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
September 13th, 12:30 pm
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ മലനിരകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകമായും ഈ കുന്നുകളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇത്രയുമധികം ജനങ്ങൾ എത്തിച്ചേർന്നതിന് അവരോട് നന്ദി രേഖപ്പെടുത്തുകയും അവരുടെ വാത്സല്യത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശ്രീമതി സുശീല കാർക്കിക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി
September 13th, 08:57 am
നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീമതി സുശീല കാർക്കിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റിലെ ഗവർണർമാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
August 30th, 08:00 am
ഈ മുറിയിൽ എനിക്കു സൈതാമയുടെ വേഗതയും, മിയാഗിയുടെ പ്രതിരോധശേഷിയും, ഫുകുവോക്കയുടെ ഊർജസ്വലതയും, നാരയുടെ പൈതൃകവും അനുഭവിക്കാനാകുന്നു. നിങ്ങളിലേവരിലും കുമാമോട്ടോയുടെ ഊഷ്മളതയും, നാഗാനോയുടെ പുതുമയും, ഷിസുവോക്കയുടെ സൗന്ദര്യവും, നാഗസാക്കിയുടെ സ്പന്ദനവുമുണ്ട്. ഫ്യുജി പർവതത്തിന്റെ ശക്തിയും സാകുറയുടെ ചൈതന്യവും നിങ്ങളേവരും ഉൾക്കൊള്ളുന്നു. നിങ്ങൾ ഒത്തുചേർന്നു ജപ്പാനെ അനശ്വരമാക്കുന്നു.വസ്തുതാപത്രം: ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സഹകരണം
August 29th, 08:12 pm
നമ്മുടെ പരസ്പര മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഇന്ത്യ-ജപ്പാൻ തന്ത്രപരവും ആഗോളവുമായ സവിശേഷ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സുരക്ഷയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമാണ്. നമ്മുടെ നയതന്ത്ര വീക്ഷണത്തിലും സാമ്പത്തിക അനിവാര്യതകളിലും വളരുന്ന കൂടിച്ചേരലിൽ നിന്ന് ഉരുത്തിരിയുന്ന നമ്മുടെ ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സാമ്പത്തിക സുരക്ഷാ മേഖലയിലെ സഹകരണം.15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം
August 29th, 07:06 pm
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ബിസിനസ്സ് സുഗമമാക്കുന്നതിനുമായുള്ള പുതു തലമുറ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
August 18th, 08:40 pm
ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനും, ബിസിനസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും സുഗമവുമാക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, സമഗ്രമായ അഭിവൃദ്ധി വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുതു തലമുറ പരിഷ്കാരങ്ങൾക്കായുള്ള രൂപരേഖ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു.79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
August 15th, 07:26 pm
79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 07th, 03:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നു. നമ്മുടെ ജനങ്ങളുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്ന നമ്മുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണിന്നെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തിലും ഉപജീവനമാർഗ്ഗവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിൽ കൈത്തറി വഹിക്കുന്ന പങ്കിലും നമ്മൾ അഭിമാനിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035
July 24th, 07:12 pm
2025 ജൂലൈ 24-നു ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തത്തിനു പുതിയ ദിശയേകുന്ന ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. പുനരുജ്ജീവിപ്പിക്കപ്പെട്ട പങ്കാളിത്തത്തിന്റെ സാധ്യതകളാകെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണിത്. ലോകം അതിവേഗം മാറുന്ന ഈ ഘട്ടത്തിൽ, പരസ്പരവളർച്ചയ്ക്കും സമൃദ്ധിക്കുമായി ഒരുമിച്ചു പ്രവർത്തിക്കാനും, സമ്പന്നവും സുരക്ഷിതവും സുസ്ഥിരവുമായ ലോകം രൂപപ്പെടുത്താനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയത്തെ അഭിലാഷപൂർണവും ഭാവികേന്ദ്രീകൃതവുമായ കരാർ അടിവരയിടുന്നു.പാരഗ്വേ പ്രസിഡന്റുമായുള്ള പ്രതിനിധിതലചർച്ചകൾക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം
June 02nd, 03:00 pm
താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്കു ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ പ്രധാന പങ്കാളിയാണു പാരഗ്വേ. നമ്മുടെ ഭൂമിശാസ്ത്രപരിധികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, നാം പങ്കിടുന്നത് ഒരേ ജനാധിപത്യമൂല്യങ്ങളാണ്. ജനക്ഷേമത്തിനുള്ള കരുതലിനും സമാനമായി നാം പ്രാധാന്യമേകുന്നു.സൗദി അറേബ്യ സന്ദർശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
April 22nd, 08:30 am
“ഇന്ന്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ക്ഷണപ്രകാരം ഞാൻ സൗദിയിലേക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്.മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
March 02nd, 08:32 pm
പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ചു. നമ്മുടെ സംസ്കാരത്തിന്റെ കാലാതീതമായ പൈതൃകവും ധൈര്യവും ക്ഷേത്രം പ്രകടമാക്കുന്നതായി അദ്ദേഹം പറഞ്ഞു.We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.പ്രധാനമന്ത്രി എല്ലാവര്‍ക്കും ശോഭനമായ 2025 ആശംസിച്ചു
January 01st, 10:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ഇന്ന് ശോഭനമായ 2025 ആശംസകള്‍ നേര്‍ന്നു.അനുച്ഛേദം 370, 35(എ) റദ്ദാക്കിയതിന്റെ അഞ്ചാം വര്ഷികം പ്രധാനമന്ത്രി അനുസ്മരിച്ചു
August 05th, 03:27 pm
അനുച്ഛേദം 370, 35(എ) എന്നിവ റദ്ദാക്കാനുള്ള പാര്ലമെന്റിന്റെ 5 വര്ഷം മുമ്പുള്ള തീരുമാനത്തെ ഇന്ന് അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജമ്മു കശ്മീരിലും ലഡാക്കിലും പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ട നിര്ണ്ണായകനിമിഷമായിരുന്നു ഇതെന്നും വിശേഷിപ്പിച്ചു.