രാജസ്ഥാനിലെ അജ്മീറിൽ, വിവിധ വികസന പ്രവർത്തനങ്ങൾക്കും,എച്ച്പിവി വാക്സിനേഷനായുള്ള രാജ്യവ്യാപക പ്രചാരണത്തിനും തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.

February 28th, 12:00 pm

തീർത്ഥരാജാ പുഷ്കറിന്റെയും സാവിത്രി മാതാവിന്റെയും ഈ പുണ്യഭൂമിയിൽ, നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും ഇന്ന് എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വേദിയിൽ നിന്ന് സുരാസുരയിലെ തേജാജി ധാമിനേയും പൃഥ്വിരാജിന്റെ മണ്ണായ അജ്മീറിനെയും ഞാൻ വണങ്ങുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയ്‌നും 17,000 കോടി രൂപയുടെ രാജ്യവ്യാപക വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

February 28th, 11:30 am

രാജസ്ഥാന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 21st, 12:48 pm

രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ ദിയാ കുമാരി, ശ്രീ പ്രേം ചന്ദ് ബൈർവ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.