ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 30th, 07:32 pm

ഇന്ന് ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ബാപ്പുവിന്റെ പരിശ്രമങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയെന്നും ഇന്ത്യയുടെ പ്രയാണത്തിൽ തലമുറകളിലൂടെ ഇന്നും അനുഭവേദ്യമാകുന്ന ശക്തമായ മുദ്ര പതിപ്പിച്ചുവെന്നും ശ്രീ മോദി പ്രസ്താവിച്ചു.

ഡൽഹി സംഭവത്തെ തുടർന്ന് ഭൂട്ടാന്റെ ഐക്യദാർഢ്യത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി

November 11th, 03:01 pm

ഭൂട്ടാൻ്റെ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഭൂട്ടാനിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു. ഡൽഹിയിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഭൂട്ടാനിലെ ജനങ്ങൾ ‌സവിശേഷ പ്രാർത്ഥന നടത്തി. ആത്മാർത്ഥമായ അനുകമ്പയുടെയും ഐക്യത്തിൻ്റെയും ഈ പ്രവൃത്തിയിൽ കൃതജ്ഞത അറിയിച്ച പ്രധാനമന്ത്രി ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ലഎന്ന് പറഞ്ഞു.

തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി

November 02nd, 10:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥന നടത്തി.

എല്ലാവർക്കും ക്ഷേമം നേർന്ന് ദേവി മാതാവിന് പ്രാർഥനകൾ അർപ്പിച്ച് പ്രധാനമന്ത്രി

September 29th, 09:43 am

നവരാത്രിയുടെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ദേവി മാതാവിന്റെ ദിവ്യാനുഗ്രഹങ്ങൾ തേടി ഹൃദയംഗമമായ പ്രാർഥനകൾ അർപ്പിച്ചു.

പ്രധാനമന്ത്രി ദേവി മായ്ക്ക് പ്രാർത്ഥനയർപ്പിച്ചു, എല്ലാവർക്കും ശക്തിയും ക്ഷേമവും തേടി

September 28th, 09:00 am

രാജ്യത്തിനു വേണ്ടി അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേവി മായുടെ പാദങ്ങളിൽ ഹൃദയംഗമമായ പ്രണാമം അർപ്പിച്ചു. ആത്മീയമായ ആവേശവും കൂട്ടായ സദ്പ്രവൃത്തികളും പ്രതിധ്വനിക്കുന്ന ഒരു സന്ദേശത്തിൽ, എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനും ധൈര്യത്തിനും ആന്തരിക ശക്തിക്കും വേണ്ടി പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

നവരാത്രി വേളയിൽ പ്രധാനമന്ത്രി പ്രാർത്ഥനയർപ്പിച്ചു, എല്ലാവർക്കും ശക്തിയും ആത്മവിശ്വാസവും നൽകണമെന്ന് പ്രാർത്ഥിച്ചു

September 27th, 08:42 am

നവരാത്രിയുടെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേവിയെ വണങ്ങി, എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.

നവരാത്രിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്കായി പ്രാർത്ഥിക്കുകയും, എല്ലാവർക്കും സമൃദ്ധിയും സന്തോഷവും നേരുകയും ചെയ്തു

September 26th, 10:00 am

നവരാത്രിയുടെ പുണ്യവേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേരുകയും എല്ലാ ഭക്തരുടെയും ക്ഷേമത്തിനായി പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.

നവരാത്രിയുടെ നാലാം ദിവസം കുഷ്മാണ്ഡാ ദേവിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി

September 25th, 08:08 am

നവരാത്രിയുടെ നാലാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുഷ്മാണ്ഡാ ദേവിയെ പ്രാർത്ഥിച്ചു.

നവരാത്രിയുടെ മൂന്നാം ദിവസം ചന്ദ്രഘണ്ഡ ദേവിയ്ക്ക് പ്രാര്‍ത്ഥനയർപ്പിച്ച് പ്രധാനമന്ത്രി

September 24th, 08:43 am

നവരാത്രിയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചന്ദ്രഘണ്ഡ ദേവിയ്ക്ക് പ്രാർത്ഥനയര്‍പ്പിച്ചു.

Prime Minister attends prayer meeting at Gandhi Smriti

January 30th, 08:21 pm

The Prime Minister, Shri Narendra Modi today attended a prayer meeting at Gandhi Smriti in New Delhi.

വാഷിമിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു

October 05th, 02:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.

വെള്ളത്തിനടിയിലെ ദ്വാരക നഗരത്തിൽ പ്രധാനമന്ത്രി മോദി പ്രാര്‍ത്ഥന നടത്തി

February 25th, 01:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഴക്കടലില്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചു. ഇന്ത്യയുടെ ആത്മീയവും ചരിത്രപരവുമായ വേരുകളുമായി അപൂര്‍വ്വവും അഗാധവുമായ ബന്ധം ഈ അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഗാന്ധി സ്മൃതിയിലെ പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 30th, 10:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധി സ്മൃതിയിൽ മഹാത്മാഗാന്ധി അനുസ്മരണ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.

ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി

November 27th, 10:01 am

ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാര്‍ത്ഥന നടത്തി. 140 കോടി ഇന്ത്യക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹവും തേടി. തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചകളും ശ്രീ മോദി പങ്കുവച്ചു.

ഷിർദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തി

October 19th, 11:30 am

ഷിർദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി പ്രാർഥന നടത്തി

പ്രധാനമന്ത്രി ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; ദ്വാരകയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു

October 07th, 10:47 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനു ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചുകൊണ്ട് തുടക്കമിട്ടു.

പ്രധാനമന്ത്രി മോദി യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചു

September 07th, 11:21 am

പ്രധാനമന്ത്രി മോദി ഇന്ന് യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചു

ബാഗാനിലെ ആനന്ദാ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

September 06th, 04:26 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മ്യാന്‍മാറിലെ ബാഗാനിലുള്ള ആനന്ദാ ക്ഷേത്രം സന്ദര്‍ശിച്ചു.ഈ ക്ഷേത്രത്തിന്റെ ഘടനാപരമായ പരിരക്ഷയും രാസ സംരക്ഷണവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് നിര്‍വ്വഹിക്കുന്നത്.

പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു

May 11th, 07:11 pm

ഇരു പ്രധാനമന്ത്രിമാരും സീമ മാലക അമ്പലത്തില്‍ ദര്‍ശനം നടത്തി. മുഖ്യപുരോഹിതനും മറ്റു വിശിഷ്ട വ്യക്തികളും സ്വീകരണം നല്‍കി.ശ്രീലങ്കൻ പ്രധാനമന്ത്രി റാണാൾ വിക്രമസിംഗെയും കൂടെ ഉണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു

April 22nd, 10:53 am

അഫ്ഗാനിസ്ഥാനിലെ മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ‘മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീരുത്വമാര്‍ന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരെ അനുശോചനം അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.