ലഖ്‌നൗവിൽ രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 25th, 06:16 pm
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി; യുപിയിലെ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനുമായ ശ്രീ പങ്കജ് ചൗധരി ജി; സംസ്ഥാന ഗവൺമെന്റിന്റെ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് ജി; ഇവിടെ സന്നിഹിതരായ മറ്റ് മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളെ,ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 25th, 05:23 pm
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി
December 11th, 10:34 am
ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട അചഞ്ചലമായ സമർപ്പണത്തോടെ ഇന്ത്യയെ സേവിച്ച, ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും അസാധാരണമായ ആഴത്തിൽ പാണ്ഡിത്യവുള്ള വ്യക്തിത്വവുമായിരുന്നു ശ്രീ മുഖർജിയെന്ന് പ്രധാനമന്ത്രി പ്രകീർത്തിച്ചു.ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 01st, 10:45 am
വേദിയിൽ സന്നിഹിതരായിരിക്കുന്നവരേ, ബഹുമാനപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാലെ ജി, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര ശെഖാവത്ത് ജി, ഡൽഹിയിലെ ജനപ്രിയ മുഖ്യമന്ത്രി രേഖ ഗുപ്ത ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
October 01st, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം ഞാൻ എപ്പോഴും വിലമതിക്കുന്നു: പ്രധാനമന്ത്രി
December 11th, 09:15 pm
ശ്രീ പ്രണബ് മുഖർജിയുമായുള്ള ബന്ധം എന്നും വിലമതിക്കുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശ്രീ പ്രണബ് മുഖർജിയുമായുള്ള ഇടപഴകലിന്റെ നിരവധി ഓർമകൾ തിരികെ കൊണ്ടുവന്നതിനു ശർമിഷ്ഠ മുഖർജിയോടു നന്ദി പറഞ്ഞ ശ്രീ മോദി, ശ്രീ മുഖർജിയുടെ ഉൾക്കാഴ്ചകളും വിവേകവും സമാനതകളില്ലാത്തതാണെന്നു പ്രകീർത്തിച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 11th, 10:29 am
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
December 11th, 10:41 am
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം
March 26th, 04:26 pm
PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
March 26th, 04:24 pm
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.മുന്‍ രാഷ്ട്രപതി ഭാരതരത്‌ന പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
August 31st, 06:53 pm
മുന്‍ രാഷ്ട്രപതി ഭാരതരത്‌ന ശ്രീ പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ”ഭാരതരത്‌ന ശ്രീ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ ഇന്ത്യ ദുഃഖിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വികസന പാതയില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അപാരമായ പാണ്ഡിത്യമുള്ള വ്യക്തിയും മികച്ച രാഷ്ട്രതന്ത്രജ്ഞനുമായ അദ്ദേഹം സമൂഹ-രാഷ്ട്രീയ മേഖലകളില്‍ പൊതുസമ്മതനായിരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.ഭാരതരത്‌ന അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 25th, 09:24 pm
നാനാജി ദേശ്മുഖ് സമൂഹത്തിനു നല്‍കിയ സംഭാവനകളെ പ്രശംസിച്ച പ്രധാനമന്ത്രി പറഞ്ഞു: ‘ഗ്രാമീണ വികസനത്തിന് നാനാജി ദേശ്മുഖ് നല്‍കിയ സംഭാവന ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ ശാക്തീകരിച്ചു. അദ്ദേഹം വിനയത്തിന്റെയും അനുകമ്പയുടെയും ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കായുള്ള സേവനത്തിന്റെയും ആള്‍രൂപമാണ്. അദ്ദേഹം ശരിയായ അര്‍ഥത്തില്‍ ഭാരത രത്‌നമാണ്. ‘എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ
February 07th, 01:41 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.ലോക് സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 01:40 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയില്‍ പറഞ്ഞു .രാഷ്ട്രപതി പദത്തിലെ അവസാന ദിനം പ്രധാനമന്ത്രിയില്‍നിന്ന് ലഭിച്ച കത്ത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കുവെച്ചു
August 03rd, 12:46 pm
രാഷ്ട്രപതി പദത്തിലെ തന്റെ അവസാന ദിവസം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയില്‍നിന്ന് ലഭിച്ച കത്ത് മുന്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ കത്ത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് ശ്രീ. പ്രണബ് മുഖര്‍ജി പറഞ്ഞു.President Pranab Mukherjee is extremely knowledgeable and extremely simple: PM Modi
July 24th, 11:20 pm
While releasing the fourth volume of Selected Speeches of President Pranab Mukherjee, PM Modi said that the guidance he received from President Pranab Mukherjee would help him immensely. He described President Mukherjee as extremely knowledgeable and extremely simple.രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ നാലാമതു വാള്യം പ്രധാനമന്ത്രി പുറത്തിറക്കി
July 24th, 08:09 pm
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ നാലാമതു വാള്യം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി.വളരെയധികം പാണ്ഡിത്യമുള്ളതും ലാളിത്യം നിറഞ്ഞതുമായ വ്യക്തിയാണു പ്രണബ് മുഖര്‍ജിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.രാഷ്ട്രപതി മുഖർജിയുടെ പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള ഉദ്ധരണികൾ
July 24th, 07:04 pm
രാഷ്ട്രപതി പ്രണബ് മുഖർജി നിരവധി തവണ, പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പ്രശംസിച്ചിട്ടുണ്ട് . പ്രധാനമന്ത്രി മോദി മികച്ച ആശയവിനിമയം നടത്തുമെന്നും കൂടാതെ ഒരു നല്ല പഠിതാവുമാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.