ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

June 28th, 11:15 am

ശ്രാവണബലഗോളയിലെ സ്വാമി ചാരുകീർത്തി ജിയുടെ തലവൻ പരം ശ്രദ്ധേയ ആചാര്യ ശ്രീ പ്രജ്ഞാസാഗർ മഹാരാജ് ജി, എൻ്റെ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, എൻ്റെ സഹ പാർലമെൻ്റ് അംഗം നവീൻ ജെയിൻ ജി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റ് പ്രസിഡൻ്റ് പ്രിയങ്ക് ജെയിൻ ജി, സെക്രട്ടറി ജയിൻ ജി പി, സെക്രട്ടറി മമ്താ ജെ പി, തുടങ്ങിയവരെ ,വിശിഷ്ട വ്യക്തികളേ, ബഹുമാന്യരായ സന്യാസിമാരേ, സ്ത്രീകളേ, മാന്യരേ, ജയ് ജിനേന്ദ്ര!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു

June 28th, 11:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പവിത്രത ഉയർത്തിക്കാട്ടുന്ന, ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിലെ സുപ്രധാന നിമിഷത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദരണീയനായ ആചാര്യന്റെ അനശ്വരമായ പ്രചോദനം ഉൾക്കൊള്ളുന്ന ഈ പരിപാടി സവിശേഷവും ഉന്നമനമേകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന് അ‌ദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു.