ഇന്ത്യയുടെ ഉൽപ്പാദന മേഖലയിൽ ഏറ്റവും പുതിയ GST പരിഷ്കാരങ്ങൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനത്തിന് അ‌ടിവരയിട്ട് പ്രധാനമന്ത്രി

September 04th, 08:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ഉൽപ്പാദനമേഖലയിൽ ഏറ്റവും പുതിയ GST പരിഷ്കാരങ്ങൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനത്തിന് ഊന്നൽ നൽകി. #NextGenGST സംരംഭം ലളിതവൽക്കരിച്ച നികുതി സ്ലാബുകൾ, കാര്യക്ഷമമായ ഡിജിറ്റൽ ചട്ടങ്ങൾ പാലിക്കൽ, ചെലവ് കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നു. ഇത് ആഭ്യന്തര ഉൽപ്പാദനവും മത്സരശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.