ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാർഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

February 07th, 04:33 pm

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയെ നാളെ (2024 ഫെബ്രുവരി 8 ന്) ഉച്ചയ്ക്ക് 12:30 ന് ന്യു ഡൽഹിയിലെ പ്രഗതി മൈതാനിലുള്ള ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മഹാ ആത്മീയ ഗുരു ശ്രീല പ്രഭുപാദ ജിയുടെ സ്മരണാർത്ഥം ഒരു സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് (ഐ.എം.സി) 2023-ന്റെ ഏഴാം പതിപ്പ് ഒകേ്ടാബര്‍ 27-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

October 26th, 02:25 pm

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2023 ന്റെ ഏഴാം പതിപ്പ് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ 2023 ഒക്‌ടോബര്‍ 27 ന് രാവിലെ 9:45 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി '100 5ജി യൂസ് കെയ്‌സ് ലാബുകള്‍' പരിപാടിയില്‍ പ്രധാനമന്ത്രി സമ്മാനിക്കും. '100 5ജി ലാബുകള്‍' മുന്‍കൈക്ക് കീഴിലാണ് ഈ ലാബുകള്‍ വികസിപ്പിക്കുന്നത്.

ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

August 07th, 04:16 pm

ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!

ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു

August 07th, 12:30 pm

ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

August 05th, 10:27 pm

ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ദേശീയ കൈത്തറി ദിനാചരണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

In NEP traditional knowledge and futuristic technologies have been given the same importance: PM Modi

July 29th, 11:30 am

PM Modi inaugurated Akhil Bhartiya Shiksha Samagam at Bharat Mandapam in Delhi. Addressing the gathering, the PM Modi underlined the primacy of education among the factors that can change the destiny of the nation. “Our education system has a huge role in achieving the goals with which 21st century India is moving”, he said. Emphasizing the importance of the Akhil Bhartiya Shiksha Samagam, the Prime Minister said that discussion and dialogue are important for education.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്തു

July 29th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമം (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണു സമ്മേളനം സംഘടിപ്പിച്ചത്. പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവും അദ്ദേഹം വിതരണം ചെയ്തു. 6207 സ്കൂളുകൾക്ക് ആദ്യ ഗഡുവായി 630 കോടി രൂപ ലഭിച്ചു. 12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.

അഖില ഭാരതീയ ശിക്ഷാ സമാഗമം ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

July 28th, 06:50 pm

അഖില ഭാരതീയ ശിക്ഷാ സമാഗമം ഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ 2023 ജൂലൈ 29 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാര്‍ഷികത്തോട് ചേര്‍ന്നാണ് ഇതു വരുന്നത്.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 26th, 11:28 pm

ഭാരതമണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ തൊഴിലാളികൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ന് രാവിലെ, ഈ തൊഴിലാളികളെയെല്ലാം കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരെ ആദരിക്കുകയെന്നത് എന്റെ പദവിയാണ്. അവരുടെ കഠിനാധ്വാനത്തിൽ ഇന്ന് ഇന്ത്യ മുഴുവൻ അമ്പരപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നു.

ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു

July 26th, 06:30 pm

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.

ഐടിപിഒ അന്താരാഷ്ട്ര പ്രദർശന , കൺവെൻഷൻ സെന്ററിന്റെ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു

July 26th, 04:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ ഐടിപിഒ പ്രദർശന , കൺവെൻഷൻ സെന്ററിൽ പൂജ നിർവ്വഹിക്കുകയും കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.

പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര പ്രദർശന - സമ്മേളന (ഐഇസിസി) സമുച്ചയം പ്രധാനമന്ത്രി ജൂലൈ 26ന് രാഷ്ട്രത്തിന് സമർപ്പിക്കും

July 24th, 07:45 pm

യോഗങ്ങൾക്കും ഉച്ചകോടികൾക്കും പ്രദർശന പരിപാടികൾക്കുമായി ലോകനിലവാരത്തിലുള്ള കേന്ദ്രം വേണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പ്രഗതി മൈതാനത്തെ അന്താരാഷ്ട്ര പ്രദർശന - സമ്മേളന കേന്ദ്രമെന്ന ആശയത്തിലേക്കു നയിച്ചത്. പ്രഗതി മൈതാനത്തെ പഴയതും കാലഹരണപ്പെട്ടതുമായ സൗകര്യങ്ങൾ നവീകരിച്ച പദ്ധതി 2700 കോടി രൂപ ചെലവിൽ ദേശീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. 123 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്യാമ്പസ്, യോഗങ്ങൾക്കും പ്രദർശന പരിപാടികൾക്കുമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ്. പരിപാടികൾക്കായി ലഭ്യമായ സ്ഥലം കണക്കാക്കിയാൽ ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രദർശന-കൺവെൻഷൻ കേന്ദ്രങ്ങളിൽ ഒന്നായി ഇത് ഇടംപിടിക്കും.

17-ാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിനെ ജൂലൈ ഒന്നിന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

June 30th, 03:09 pm

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച്, ജൂലൈ 1 ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ 17-ാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 11th, 06:02 pm

പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര പ്രദർശന - സമ്മേളന കേന്ദ്രത്തിലാണ് പരിപാടി നടന്നത്.

പ്രഥമ ദേശീയ പരിശീലന കോൺക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

June 10th, 10:40 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 11 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ പ്രഗതി മൈതാനിയിൽ ആദ്യത്തെ ദേശീയ പരിശീലന കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ-2023ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 18th, 11:00 am

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ലൂവ്രെ മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാട്ടെ ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ, മാന്യരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്താരാഷ്ട്ര മ്യൂസിയം ദിന ആശംസകള്‍ നേരുന്നു. ഇന്ന്, മ്യൂസിയം ലോകത്തെ പ്രമുഖര്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ അവസരവും സവിശേഷമാണ്.

അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

May 18th, 10:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 ഉദ്ഘാടനം ചെയ്തു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടെക്നോ മേള, കൺസർവേഷൻ ലാബ്, പ്രദർശനങ്ങൾ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു. 'മ്യൂസിയങ്ങൾ, സുസ്ഥിരതയും ക്ഷേമവും' എന്ന വിഷയത്തിൽ 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം പ്രധാനമന്ത്രി 2023 മേയ് 18-ന് ഉദ്ഘാടനം ചെയ്യും

May 16th, 06:56 pm

അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം 2023 മേയ് 18 രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം സംഘടിപ്പിക്കുന്നത്. 'മ്യൂസിയങ്ങള്‍, സുസ്ഥിരതയും, ക്ഷേമവും' എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം. മ്യൂസിയങ്ങള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക നയതന്ത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി മാറാന്‍ കഴിയുന്ന തരത്തില്‍ മ്യൂസിയം പ്രൊഫഷണലുകളുമായി മ്യൂസിയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ആശയവിനിമയം ആരംഭിക്കുന്നതാണ് മ്യൂസിയം എക്‌സ്‌പോയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.