ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 07th, 09:20 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞരേ, മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 07th, 09:00 am
ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ (2021-22 മുതൽ 2025-26 വരെ) നിലവിലുള്ള കേന്ദ്ര പദ്ധതിയായ "പ്രധാൻ മന്ത്രി കിസാൻ സമ്പദാ യോജന" (പിഎംകെഎസ്‌വൈ) യ്ക്ക് 1920 കോടി രൂപയുടെ അധിക വിഹിതം ഉൾപ്പെടെ 6520 കോടി രൂപയുടെ മൊത്തം വിഹിതത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
July 31st, 03:04 pm
15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന (FCC) (2021-22 മുതൽ 2025-26 വരെ) കാലയളവിൽ നിലവിലുള്ള കേന്ദ്ര പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമ്പദാ യോജന (PMKSY) യ്ക്ക് 1920 കോടി രൂപയുടെ അധിക വിഹിതം ഉൾപ്പെടെ 6520 കോടി രൂപയുടെ മൊത്തം വിഹിതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.വേള്‍ഡ് ഫുഡ് ഇന്ത്യ പ്രോഗ്രാമില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നല്‍കിയ വീഡിയോ സന്ദേശം
September 19th, 12:30 pm
വേള്‍ഡ് ഫുഡ് ഇന്ത്യ 2024-ന്റെ സംഘാടനത്തെക്കുറിച്ച് അറിയുന്നതില്‍ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം ആശംസകള്‍ നേരുന്നു