​പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു

May 09th, 02:21 pm

പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. ആഗോള സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കത്തോലിക്ക സഭയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, മാർപ്പാപ്പയുടെ നേതൃത്വത്തെ ശ്രീ മോദി പ്രകീർത്തിച്ചു.​