വികസിത ഭാരതത്തിനായി “സാങ്കേതികവിദ്യ, പരിഷ്‌കാരങ്ങൾ, ധനകാര്യം” എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

February 27th, 01:01 pm

ഈ വർഷത്തെ ആദ്യ ബജറ്റ് വെബിനാറിലേക്ക് നിങ്ങളെ ഏവരേയും ഞാൻ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബജറ്റ് വെബിനാർ എന്നത് ശക്തമായ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു. പലപ്പോഴും ബജറ്റിന്റെ വിലയിരുത്തൽ വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് നടക്കാറുള്ളത്; ചിലപ്പോൾ ഓഹരി വിപണിയിലെ ചലനങ്ങളെക്കുറിച്ചോ അല്ലെങ്കിൽ ആദായനികുതി നിർദ്ദേശങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകളിൽ അത് ഒതുങ്ങിനിൽക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു ദേശീയ ബജറ്റ് എന്നത് ഹ്രസ്വകാല വ്യാപാരത്തിനുള്ള ഒരു രേഖയല്ല; അതൊരു നയപരമായ മാർഗരേഖയാണ് (Policy roadmap). അതു കൊണ്ടു തന്നെ, ബജറ്റിന്റെ ഫലപ്രാപ്തി വിലയിരുത്തേണ്ടത് വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം.

”വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും” എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 27th, 11:30 am

വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും എന്ന പ്രമേയത്തിൽ ഊന്നൽ നൽകിക്കൊണ്ട് 2026-27-ലെ ആദ്യത്തെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ദേശീയ ബജറ്റ് എന്നത് കേവലം ഒരു ഹ്രസ്വകാല വ്യാപാര രേഖയല്ല, മറിച്ച് ഒരു നയപരമായ രൂപരേഖയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് ശ്രീ മോദി ആഹ്വാനം ചെയ്തു.

ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് ആഗോള നേതാക്കളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

February 16th, 10:27 am

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 'AI ഇംപാക്ട് ഉച്ചകോടിയിലേക്ക് ' ലോകനേതാക്കൾ, വ്യവസായ പ്രമുഖർ, നവീനാശയ വികസിതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക പ്രേമികൾ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു.

എം. എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

August 06th, 12:20 pm

എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് രാവിലെ 9 മണിക്ക് ന്യൂഡൽഹിയിലെ ICAR PUSAയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.