സേവാ തീർത്ഥിന്റെയും, കർതവ്യ ഭവൻ -1 & 2 ന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
February 13th, 06:55 pm
കേന്ദ്ര ഗവൺമെന്റിലെ ബഹുമാനപ്പെട്ട മന്ത്രിമാരെ, പാർലമെന്റ് അംഗങ്ങളെ, ഗവൺമെൻ്റ് ജീവനക്കാരെ, വിശിഷ്ടാതിഥികളെ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
February 13th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഒരു പുതിയ ചരിത്രം പിറക്കുന്നതിനാണ് ഇന്ന് ഏവരും സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിക്രം സംവത് 2082, ഫാൽഗുന കൃഷ്ണ പക്ഷത്തിലെ വിജയ ഏകാദശിയുടെ ശുഭവേള, ശക സംവത് 1947-ലെ മാഘം 24, അതായത് 2026 ഫെബ്രുവരി 13 എന്ന ഈ ദിനം ഇന്ത്യയുടെ വികസന യാത്രയിലെ പുതിയൊരു തുടക്കത്തിന് സാക്ഷിയായിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിജയ ഏകാദശിക്ക് ശാസ്ത്രങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നും ഈ ദിവസം എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വികസിത ഭാരതം എന്ന നിശ്ചയദാർഢ്യത്തോടെയാണ് ഇന്ന് ഏവരും സേവാ തീർത്ഥിലേക്കും കർത്തവ്യ ഭവനിലേക്കും പ്രവേശിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഈ ലക്ഷ്യത്തിൽ വിജയംനേടാനുള്ള ദിവ്യമായ അനുഗ്രഹങ്ങൾ തങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് സംഘം, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെയും, വിവിധ വകുപ്പുകളിലെയും ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാവരെയും സേവാ തീർത്ഥിന്റെയും പുതിയ മന്ദിരങ്ങളുടെയും പേരിൽ അദ്ദേഹം അഭിനന്ദിച്ചു. ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ എൻജിനീയർമാർക്കും തൊഴിലാളി സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റായ്പുരിൽ പൊലീസ് ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാം അഖിലേന്ത്യാസമ്മേളനത്തിൽ അധ്യക്ഷനായി
November 30th, 05:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു റായ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പൊലീസ് ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാം അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുത്തു. ‘വികസിത ഇന്ത്യ; സുരക്ഷാതലങ്ങൾ’ എന്നതാണു മൂന്നുദിവസത്തെ സമ്മേളനത്തിന്റെ പ്രമേയം.ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 31st, 07:00 pm
ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
October 31st, 09:00 am
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു
October 31st, 08:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.പോലീസ് സ്മൃതി ദിനത്തിൽ ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
October 21st, 09:10 am
പോലീസ് സ്മൃതി ദിനത്തിന്റെ പവിത്രമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയ്ക്കും ത്യാഗത്തിനും ഹൃദയംഗമമായ ആദരമർപ്പിച്ചു. രാഷ്ട്രത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിൽ അവരുടെ അചഞ്ചലമായ സമർപ്പണത്തെ അദ്ദേഹം പ്രശംസിച്ചു.ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
November 29th, 09:54 am
ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.മുന്‍ പോലീസ് മേധാവി പ്രകാശ് സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 03rd, 10:51 am
മുന്‍ പോലീസ് മേധാവി ശ്രീ പ്രകാശ് സിംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.75 years of the Supreme Court further enhance the glory of India as the Mother of Democracy: PM Modi
August 31st, 10:30 am
PM Modi, addressing the National Conference of District Judiciary, highlighted the pivotal role of the judiciary in India's journey towards a Viksit Bharat. He emphasized the importance of modernizing the district judiciary, the impact of e-Courts in speeding up justice, and reforms like the Bharatiya Nyaya Sanhita. He added that the quicker the decisions in cases related to atrocities against women, the greater will be the assurance of safety for half the population.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു
August 31st, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും, ഏവരെയും ഉൾച്ചേർക്കുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷയും നീതിന്യായ ക്ഷേമവും, കേസ് കൈകാര്യം ചെയ്യൽ നീതിന്യായ പരിശീലനം തുടങ്ങി ജില്ലാ നീതിന്യായ വകുപ്പിന്റെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനും അഞ്ച് പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും.PM Modi's conversation with Lakhpati Didis in Jalgaon, Maharashtra
August 26th, 01:46 pm
PM Modi had an enriching interaction with Lakhpati Didis in Jalgaon, Maharashtra. The women, who are associated with various self-help groups shared their life journeys and how the Lakhpati Didi initiative is transforming their lives.The Lakhpati Didi initiative is changing the entire economy of villages: PM Modi in Jalgaon, Maharashtra
August 25th, 01:00 pm
PM Modi attended the Lakhpati Didi Sammelan in Jalgaon, Maharashtra, where he highlighted the transformative impact of the Lakhpati Didi initiative on women’s empowerment and financial independence. He emphasized the government's commitment to uplifting rural women, celebrating their journey from self-help groups to becoming successful entrepreneurs. The event underscored the importance of economic inclusivity and the role of women in driving grassroots development across the nation.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്തു
August 25th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തിൽ പങ്കെടുത്തു. നിലവിലെ ഗവണ്മെന്റിന്റെ മൂന്നാം കാലയളവിൽ അടുത്തിടെ ലഖ്പതിയായി മാറിയ 11 ലക്ഷം പുതിയ ലഖ്പതി ദീദിമാരെ ആദരിച്ച അദ്ദേഹം, അവർക്കു സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലഖ്പതി ദീദികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 4.3 ലക്ഷം സ്വയംസഹായസംഘങ്ങളിലെ (എസ്എച്ച്ജി) 48 ലക്ഷം അംഗങ്ങൾക്ക് പ്രയോജനമേകുന്ന 2500 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് ശ്രീ മോദി വിതരണം ചെയ്തു. 2.35 ലക്ഷം സ്വയംസഹായസംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന 5000 കോടി രൂപയുടെ ബാങ്ക് വായ്പയും അദ്ദേഹം വിതരണം ചെയ്തു. ലഖ്പതി ദീദി യോജന ആരംഭിച്ചതു മുതൽ, ഒരു കോടി സ്ത്രീകളെ ഇതിനകം ലക്ഷപതി ദീദികളാക്കി. മൂന്ന് കോടി ലക്ഷപതി ദീദികളെന്ന ലക്ഷ്യമാണ് ഗവണ്മെന്റിനുള്ളത്.പ്രധാനമന്ത്രി ജനുവരി 6നും 7നും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും
January 04th, 12:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 6നും 7നും ജയ്പുരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന 2023-ലെ പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും.ഗവൺമെന്റ് വകുപ്പുകളിൽ പുതുതായി നിയമിതരായവർക്കുള്ള 51000-ത്തിലധികം നിയമന കത്തുകളുടെ വിതരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 28th, 11:20 am
ഈ 'ആസാദി കാ അമൃത്‌കാല'ത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും കോടിക്കണക്കിന് രാജ്യക്കാരുടെ സംരക്ഷകരുമായി മാറിയതിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കൾ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയും ചെയ്യും എന്നതിനാലാണ് ഞാൻ നിങ്ങളെ 'അമൃത് രക്ഷകർ' എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഒരു തരത്തിൽ നിങ്ങൾ ജനങ്ങളുടെ സംരക്ഷകരും 'അമൃത്കാല'ത്തിന്റെ 'അമൃത് രക്ഷകരും'.തൊഴിൽ മേളയ്ക്ക് കീഴിൽ 51,000-ലധികം നിയമനപത്രങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്തു
August 28th, 10:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പുതുതായി നിയമിതരായ 51,000-ത്തിലധികം പേർക്കുള്ള നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് തൊഴിൽ മേള നടന്നത്. ഈ തൊഴിൽ മേള പരിപാടിയിലൂടെ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഡൽഹി പൊലീസ് തുടങ്ങിയ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് (സിഎപിഎഫ്) ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്നവർ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി), നോൺ-ജനറൽ ഡ്യൂട്ടി കേഡർ തസ്തികകളിൽ പ്രവേശിക്കും.യുപി റോസ്ഗർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 26th, 12:01 pm
ഈ ദിവസങ്ങളിൽ 'റോസ്ഗർ മേള' പരിപാടികൾ എനിക്ക് പ്രത്യേകമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഓരോ ആഴ്‌ചയും ചില റോസ്‌ഗാർ മേളകൾ സംഘടിപ്പിക്കുന്നത് ഞാൻ കാണുന്നുണ്ട്; ആയിരക്കണക്കിന് യുവാക്കൾക്ക് ജോലിക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇതിന് സാക്ഷിയാകാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുന്നത് എന്റെ ഭാഗ്യമാണ്. കഴിവുറ്റ ഈ ചെറുപ്പക്കാർ സർക്കാർ സംവിധാനത്തിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരികയും കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.യു.പി തൊഴില്‍ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 26th, 12:00 pm
ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ തൊഴില്‍ മേളയെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. മേളയില്‍, യു.പി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാഗരിക്ക് പോലീസിലെ തതുല്യതസ്തികകള്‍, പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്കന്‍ഡ് ഓഫീസര്‍മാര്‍ എന്നിവരെ നേരിട്ട് നിയമിക്കുന്നതിനുള്ള നിയമന കത്തുകള്‍ നല്‍കി.പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെയും / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും അഖിലേന്ത്യാ സമ്മേളനത്തില്‍ ജനുവരി 21-22 തീയതികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും
January 20th, 07:15 pm
ന്യൂഡല്‍ഹിയിലെ പൂസ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് കോംപ്ലക്‌സില്‍ നടക്കുന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 21-22 തീയതികളില്‍ പങ്കെടുക്കും.