എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
August 15th, 06:35 am
സ്വാതന്ത്ര്യദിന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു. കൊളോണിയൽ ഭരണത്തിന്റെ അവസാനം കുറിച്ച, നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ മാതൃരാജ്യത്തിനായി കാഴ്ചവെച്ച അവിശ്വസനീയമായ ധീരത, അശ്രാന്ത പരിശ്രമം, സമാനതകളില്ലാത്ത ആത്മസമർപ്പണം എന്നിവയുടെ വികാരനിർഭരമായ ഓർമ്മപ്പെടുത്തലാണ് ഈ ദേശീയ ഉത്സവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇറാഖ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അലി ഫാലിഹ് കാദിം അൽ സെയ്ദിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 16th, 01:35 pm
ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫാലിഹ് കാദിം അൽ സെയ്ദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇറാഖുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 09th, 02:06 pm
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചുശ്രീ അജയ് റായ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി
May 02nd, 07:19 am
ശ്രീ അജയ് റായ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.പ്രൊഫ.ഗോബർധൻ ദാസിന്റെ നിയമനത്തിൽ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു
April 25th, 10:47 pm
നീതി ആയോഗ് അംഗമായി നിയമിതനായ പ്രൊഫ.ഗോബർധൻ ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും വിജയകരമായ ഒരു പ്രവർത്തന കാലാവധിക്ക് ആശംസകൾ നേരുകയും ചെയ്തു. അശ്രാന്തമായ അർപ്പണബോധവും എളിമയും നിറഞ്ഞ പ്രൊഫ.ദാസിന്റെ ജീവിതയാത്ര തീർച്ചയായും പ്രചോദനകരമാണെന്ന് ശ്രീ മോദി പറഞ്ഞു. പൊതുജനാരോഗ്യം, ശാസ്ത്രം, നൂതനാശയം എന്നീ മേഖലകളിൽ പ്രൊഫ.ദാസ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നീതി ആയോഗിന്റെ പുനഃസംഘടനയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
April 25th, 10:46 pm
നീതി ആയോഗിന്റെ പുനഃസംഘടനയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിലും സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലും പൗരന്മാരുടെ ജീവിത സൗകര്യം വർധിപ്പിക്കുന്നതിലും ഇന്ത്യയുടെ നയരൂപീകരണ ഘടനയിലെ ഒരു സുപ്രധാന സ്തംഭമായി നീതി ആയോഗ് ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലുടനീളമുള്ള നൂതനാശയങ്ങൾക്കും ദീർഘകാല തന്ത്രപരമായ ചിന്തകൾക്കുമുള്ള ഒരു ചലനാത്മക വേദിയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു.പുത്താണ്ടിന്റെ സവിശേഷ വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
April 14th, 09:21 am
പുത്താണ്ടിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ ഹരിവംശിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
April 10th, 02:20 pm
ബഹുമാനപ്പെട്ട രാഷ്ട്രപതിയാൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ ഹരിവംശിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
April 10th, 02:07 pm
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.രാമനവമിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
March 26th, 12:11 pm
രാമനവമി എന്ന പുണ്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ത്യാഗവും തപസ്സും ആത്മസംയമനവും നിറഞ്ഞ മര്യാദാ പുരുഷോത്തമൻ ശ്രീരാമന്റെ ജീവിതം, ഏത് സാഹചര്യത്തെയും കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടി നേരിടാൻ ജനങ്ങളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക യാണെന്ന് ശ്രീ മോദി പറഞ്ഞു.എല്ലാവർക്കും ഈദ്-ഉൽ-ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 21st, 08:24 am
ഈദ്-ഉൽ-ഫിത്തറിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.ഖത്തർ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 10:00 pm
ഈദ് ആശംസകൾ കൈമാറുന്നതിനും പ്രാദേശിക സുരക്ഷാ ആശങ്കകൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തി.ഗുഡി പദ്വ, ഉഗാദി, ചേതി ചാന്ദ്, നവ്‌രേഹ്, സാജിബു ചെയ്റോബ എന്നിവയോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 19th, 08:46 am
ഗുഡി പദ്വ, ഉഗാദി, ചേതി ചാന്ദ്, നവ്‌രേഹ്, സാജിബു ചെയ്റോബ എന്നിവയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു.നവ സംവത്സരത്തിന്റെ സവിശേഷ വേളയിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 19th, 08:03 am
സമൃദ്ധി നിറഞ്ഞ ഒരു വർഷത്തിനും രാജ്യപുരോഗതിക്കായുള്ള പുനരർപ്പണത്തിനും ആശംസകൾ നേർന്നുകൊണ്ട്, നവ സംവത്സരത്തിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി രാജ്യത്തിന് തന്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.നേപ്പാളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
March 09th, 10:04 pm
രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) അധ്യക്ഷൻ ശ്രീ രബി ലാമിച്ചാനെയുമായും ആർ.എസ്.പി മുതിർന്ന നേതാവ് ശ്രീ ബാലേന്ദ്ര ഷായുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.ഐ.സി.സി പുരുഷ ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
March 08th, 11:32 pm
ഐ.സി.സി പുരുഷ ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ഉജ്ജ്വല വിജയം അസാമാന്യ കഴിവിനെയും നിശ്ചയദാർഢ്യത്തെയും കൂട്ടായ പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 03rd, 07:13 pm
ആറ്റുകാൽ പൊങ്കാലയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.ഉത്തർപ്രദേശിലെ മീററ്റിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 22nd, 01:30 pm
ഉത്തർപ്രദേശിന്റെ ബഹുമാന്യനും ജനപ്രിയനുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പങ്കജ് ചൗധരി ജി, ജയന്ത് ചൗധരി ജി, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ഗവൺമെന്റിലെ മന്ത്രിമാരേ, സഹ പാർലമെന്റ് അംഗങ്ങളേ, നിയമസഭാംഗങ്ങളേ, ഇത്രയധികം വലിയ സംഖ്യയിൽ ഇവിടെ ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ നമോ ഭാരത് ആർആർടിഎസ് ഉദ്ഘാടനം ചെയ്യുകയും ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
February 22nd, 01:12 pm
വികസിത ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംയോജിത സംവിധാനത്തിൽ നഗരത്തിനുള്ളിലെ യാത്രയ്ക്കായി മെട്രോയും, 'ഇരട്ട നഗരങ്ങൾ' എന്ന കാഴ്ചപ്പാട് ത്വരിതപ്പെടുത്താൻ നമോ ഭാരത് ട്രെയിനുകളും ഉപയോഗിക്കുന്നു. ഡബിൾ എൻജിൻ ഗവണ്മെന്റിന്റെ പ്രവർത്തന സംസ്കാരം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതികൾ ഇനി പഴയതുപോലെ പാതിവഴിയിൽ തടസ്സപ്പെടില്ലെന്ന് വ്യക്തമാക്കി. ഏത് പദ്ധതിക്കാണോ തറക്കല്ലിടുന്നത് അത് തന്റെ ഗവണ്മെന്റ് തന്നെ പൂർത്തിയാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ രണ്ട് സേവനങ്ങളുടെയും തറക്കല്ലിടലിനും ഉദ്ഘാടനത്തിനും നേരിട്ട് നേതൃത്വം നൽകാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന രൂപീകരണ ദിനത്തിൽ അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
February 20th, 09:35 am
സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്നു.