സേവാ തീർത്ഥിന്റെയും, കർതവ്യ ഭവൻ -1 & 2 ന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
February 13th, 06:55 pm
കേന്ദ്ര ഗവൺമെന്റിലെ ബഹുമാനപ്പെട്ട മന്ത്രിമാരെ, പാർലമെന്റ് അംഗങ്ങളെ, ഗവൺമെൻ്റ് ജീവനക്കാരെ, വിശിഷ്ടാതിഥികളെ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
February 13th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഒരു പുതിയ ചരിത്രം പിറക്കുന്നതിനാണ് ഇന്ന് ഏവരും സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിക്രം സംവത് 2082, ഫാൽഗുന കൃഷ്ണ പക്ഷത്തിലെ വിജയ ഏകാദശിയുടെ ശുഭവേള, ശക സംവത് 1947-ലെ മാഘം 24, അതായത് 2026 ഫെബ്രുവരി 13 എന്ന ഈ ദിനം ഇന്ത്യയുടെ വികസന യാത്രയിലെ പുതിയൊരു തുടക്കത്തിന് സാക്ഷിയായിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിജയ ഏകാദശിക്ക് ശാസ്ത്രങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നും ഈ ദിവസം എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വികസിത ഭാരതം എന്ന നിശ്ചയദാർഢ്യത്തോടെയാണ് ഇന്ന് ഏവരും സേവാ തീർത്ഥിലേക്കും കർത്തവ്യ ഭവനിലേക്കും പ്രവേശിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഈ ലക്ഷ്യത്തിൽ വിജയംനേടാനുള്ള ദിവ്യമായ അനുഗ്രഹങ്ങൾ തങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് സംഘം, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെയും, വിവിധ വകുപ്പുകളിലെയും ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാവരെയും സേവാ തീർത്ഥിന്റെയും പുതിയ മന്ദിരങ്ങളുടെയും പേരിൽ അദ്ദേഹം അഭിനന്ദിച്ചു. ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ എൻജിനീയർമാർക്കും തൊഴിലാളി സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.മധ്യപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
January 15th, 07:28 pm
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ഹിമാചൽ പ്രദേശിലെ സിർമൗറിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
January 09th, 07:22 pm
ഹിമാചൽ പ്രദേശിലെ സിർമൗറിൽ ഉണ്ടായ ബസ് അപകടത്തിൽ ജീവനുകൾ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹിമാചൽ പ്രദേശ് ഗവർണർ
December 13th, 11:11 am
ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആമുഖ വായനയിൽ പങ്കുചേർന്നു
November 26th, 09:25 pm
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.രാഷ്ട്രീയ ഏകതാ ദിവസിൽ ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു
October 31st, 02:06 pm
രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച്, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഇന്ന് ഏകതാ പ്രതിജ്ഞയെടുത്തു.മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 12th, 12:23 pm
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനാ ദിനത്തിൽ ആമുഖം വായിച്ചു
November 26th, 08:17 pm
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്രയും പി എം ഒയിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ഹർദോയിലെ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
November 06th, 05:59 pm
ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. @PMOIndia സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ, അപകടത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ദുഃഖം അറിയിക്കുകയും ചെയ്തു.പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ പി.എം.ഒയിലെ ഉദ്യോഗസ്ഥർ ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ പങ്കെടുത്തു
September 17th, 02:17 pm
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 'ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ ഇന്ന് രാവിലെ പങ്കെടുത്തു.പ്രധാനമന്ത്രിയുടെ ഓഫീസ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
June 21st, 02:26 pm
പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. പിഎംഒയിലെ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗയില്‍ പങ്കെടുത്തു.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏറ്റെടുത്ത് ശ്രീ മോദി
June 10th, 05:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) ചുമതലയേറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രിയുടെ ഓഫീസിനെ സേവനസ്ഥാപനവും ജനങ്ങളുടെ പിഎംഒയും ആക്കാനുള്ള ശ്രമമാണു തുടക്കം മുതൽ നടന്നതെന്നു ശ്രീ മോദി പറഞ്ഞു. “പുതിയ ഊർജത്തിന്റെയും പ്രചോദനത്തിന്റെയും സ്രോതസ്സായി മാറുന്ന, ഉത്തേജകം പകരുന്ന ഘടകമായി പിഎംഒയെ വികസിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു” - പ്രധാനമന്ത്രി പറഞ്ഞു.മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 21st, 11:04 pm
ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 21st, 05:40 pm
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്
July 27th, 10:46 am
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ സന്ദർശനങ്ങളിലും താങ്കളെ എല്ലായ്‌പ്പോഴും ക്ഷണിച്ചിട്ടുണ്ട്, സാന്നിധ്യം കൊണ്ട് ആ പരിപാടികൾ തങ്ങൾ അനുഗ്രഹിച്ചിട്ടുമുണ്ട് .ഒഡീഷ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 11th, 06:07 pm
ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ പട്നായിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ജോഷിമഠവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം ചേരും
January 08th, 02:19 pm
ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, കാബിനറ്റ് സെക്രട്ടറിയുമായും കേന്ദ്രഗവണ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളുമായും ഇന്ന് ഉച്ചയ്ക്ക് ഉന്നതതല അവലോകനം നടത്തും.ഗുജറാത്തിലെ ഗാന്ധിനഗറില്‍, ഇന്ത്യയില്‍ സുസുക്കിയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 28th, 08:06 pm
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ കൃഷ്ണ ചൗട്ടാല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാരുതി-സുസുക്കി, മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 28th, 05:08 pm
ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന മന്ത്രി സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രസിഡന്റ് ജഗദീഷ് പഞ്ചല്‍, മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.