റോസ്ഗർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 11:20 am
ഇത്തവണ ദീപങ്ങളുടെ ഉത്സവമായ ദീപാവലി നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നു. ആഘോഷങ്ങളുടെ ഇടയിൽ സ്ഥിരമായ ഒരു ജോലിക്കുള്ള നിയമന കത്ത് ലഭിക്കുന്നത് ആഘോഷങ്ങളുടെ ആനന്ദവും, വിജയത്തിന്റെ ഇരട്ടി സന്തോഷവുമാണ്, ഇന്ന് രാജ്യത്തെ 51,000-ത്തിലധികം യുവാക്കൾക്ക് ഈ സന്തോഷം ലഭിച്ചു. നിങ്ങളുടെ എല്ലാ കുടുംബങ്ങളിലും എത്രമാത്രം സന്തോഷം ഉണ്ടാകുമെന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ഞാൻ എന്റെ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
October 24th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു. ഈ വർഷത്തെ ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്കിടയിൽ സ്ഥിരം ജോലികൾക്കുള്ള നിയമന കത്തുകളും ലഭിക്കുന്നത്, ഉത്സവത്തിന്റെ ആവേശവും തൊഴിൽ നേട്ടവും എന്നിങ്ങനെ ഇരട്ടി സന്തോഷം നൽകുന്നു. ഇന്ന് രാജ്യത്തുടനീളമുള്ള 51,000-ത്തിലധികം യുവാക്കളിലേക്ക് ഈ സന്തോഷം എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന വലിയ സന്തോഷം അദ്ദേഹം പരാമർശിക്കുകയും എല്ലാ സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അവരുടെ ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് അദ്ദേഹം ആശംസകൾ നേർന്നു.ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 04th, 10:45 am
കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്കു തുടക്കംകുറിച്ച്, കൗശൽ ദീക്ഷാന്ത് സമാരോഹിനെ അഭിസംബോധന ചെയ്തു
October 04th, 10:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന കൗശൽ ദീക്ഷാന്ത് സമാരോഹിൽ 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഐടിഐകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും, ബിഹാറിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഐടിഐ വിദ്യാർത്ഥികൾക്കായി വലിയ തോതിലുള്ള ബിരുദദാനച്ചടങ്ങുകൾ സംഘടിപ്പിക്കുന്ന പുതിയ പാരമ്പര്യം ഗവണ്മെന്റ് കൊണ്ടുവന്നതായി അനുസ്മരിച്ചു. ആ പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്നത്തെ സന്ദർഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 24th, 10:39 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ഗുജറാത്ത് ഗവൺമെന്റിന്റെ എല്ലാ മന്ത്രിമാരും, സന്നിഹിതരായ എല്ലാ സഹ എംപിമാരും, എല്ലാ എംഎൽഎമാരും, സർദാർധാമിന്റെ തലവനായ സഹോദരൻ ശ്രീ ഗാഗ്ജി ഭായ്, ട്രസ്റ്റി വി.കെ. പട്ടേൽ, ദിലീപ് ഭായ്, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പെൺമക്കളേ....അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു
August 24th, 10:25 pm
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ചു. പെൺമക്കളുടെ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റലിന്റെ ഉദ്ഘാടനത്തെ എടുത്തുകാണിച്ചുകൊണ്ട്, സർദാർധാമിന്റെ പേര് അതിന്റെ പ്രവർത്തനങ്ങൾ പോലെ തന്നെ പവിത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുമെന്നും അവ സാക്ഷാത്കരിക്കുന്നതിന് നിരവധി അവസരങ്ങൾ അവർക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെൺമക്കൾ സ്വാശ്രയരും കഴിവുള്ളവരുമായിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അവരുടെ കുടുംബങ്ങളും ശാക്തീകരിക്കപ്പെടുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ എല്ലാ പെൺമക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, പ്രധാനമന്ത്രി ശോഭനമായ ഭാവി നേർന്നു.ബീഹാറിലെ ഗയാജിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 22nd, 12:00 pm
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജി; ജനപ്രിയ മുഖ്യമന്ത്രി നിതീഷ് കുമാർ ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ജിതൻ റാം മാഞ്ചി ജി, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ ജി, രാം നാഥ് താക്കൂർ ജി, നിത്യാനന്ദ് റായ് ജി, സതീഷ് ചന്ദ്ര ദുബെ ജി, രാജ് ഭൂഷൺ ചൗധരി ജി; ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി; ബീഹാർ സർക്കാരിന്റെ മന്ത്രിമാർ; എന്റെ സഹ പാർലമെന്റേറിയൻ ഉപേന്ദ്ര കുശ്വാഹ ജി; മറ്റ് എംപിമാർ; ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!ബിഹാറിലെ ഗയയിൽ 12,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
August 22nd, 11:20 am
ബിഹാറിലെ ഗയയിൽ ഇന്ന് 12,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജ്ഞാനത്തിൻ്റെയും മുക്തിയുടെയും പുണ്യനഗരമായ ഗയാ ജിക്ക് പ്രധാനമന്ത്രി വന്ദനം അർപ്പിക്കുകയും വിഷ്ണുപാദ ക്ഷേത്രത്തിന്റെ മഹത്തായ ഭൂമിയിൽ നിന്ന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഗയാ ജിയുടെ നാട് ആത്മീയതയുടെയും സമാധാനത്തിന്റെയും നാടാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധൻ ജ്ഞാനോദയം നേടിയ പുണ്യഭൂമിയാണ് ഈ മണ്ണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗയാ ജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പുരാതനവും അതിസമ്പന്നവുമാണ്, ശ്രീ മോദി പറഞ്ഞു. ഈ നഗരത്തെ ഗയ എന്ന് മാത്രമല്ല, ആദരപൂർവ്വം ഗയാ ജി എന്ന് വിളിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വികാരത്തെ മാനിച്ചതിന് ബിഹാർ ഗവൺമെൻ്റിനെ അഭിനന്ദിച്ചു. ഗയാ ജിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി കേന്ദ്രത്തിലെയും ബിഹാറിലെയും തങ്ങളുടെ ഗവൺമെൻ്റുകൾ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ അഭിസംബോധന: വികസിത ഇന്ത്യ 2047-നായുള്ള കാഴ്ചപ്പാട്
August 15th, 11:58 am
79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് 103 മിനിറ്റു നീണ്ട തന്റെ ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗം നടത്തി. ‘വികസിത ഇന്ത്യ 2047’-നായുള്ള ധീരമായ മാർഗരേഖ അദ്ദേഹം അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നൂതനത്വം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റുള്ളവരെ ആശ്രയിക്കുന്ന രാഷ്ട്രമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ യാത്ര പ്രധാനമന്ത്രി എടുത്തുകാട്ടി.