ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 04th, 10:45 am
കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്കു തുടക്കംകുറിച്ച്, കൗശൽ ദീക്ഷാന്ത് സമാരോഹിനെ അഭിസംബോധന ചെയ്തു
October 04th, 10:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന കൗശൽ ദീക്ഷാന്ത് സമാരോഹിൽ 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഐടിഐകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും, ബിഹാറിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഐടിഐ വിദ്യാർത്ഥികൾക്കായി വലിയ തോതിലുള്ള ബിരുദദാനച്ചടങ്ങുകൾ സംഘടിപ്പിക്കുന്ന പുതിയ പാരമ്പര്യം ഗവണ്മെന്റ് കൊണ്ടുവന്നതായി അനുസ്മരിച്ചു. ആ പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്നത്തെ സന്ദർഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ ഒക്ടോബർ നാലിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 03rd, 03:54 pm
രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും.