ഔദ്യോഗിക പരിപാടികളിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ പൗരന്മാരെ ക്ഷണിച്ച് പ്രധാനമന്ത്രി

September 24th, 01:09 pm

വിവിധ ഔദ്യോഗിക പരിപാടികളിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ ഒരു ശേഖരം ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ ലേലം ആരംഭിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗംഗാ നദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള ഇന്ത്യയുടെ മുൻനിര പദ്ധതിയായ നമാമി ഗംഗേ പദ്ധതിയിലേക്ക് ഈ വരുമാനം സംഭാവന ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ലേലത്തിൽ സജീവമായി പങ്കെടുക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു.

പ്രധാനമന്ത്രിക്ക് ലഭിച്ച മെമെൻ്റോകളുടെ ലേലത്തിൽ പങ്കുചേരാൻ എല്ലാ പൗരന്മാരേയും സ്വാഗതം ചെയ്തു

October 27th, 01:54 pm

തനിക്ക് ലഭിച്ച മെമെന്റോകളുടെ ലേലത്തിൽ പങ്കുചേരാനും മെമന്റോകൾ ലേലത്തിൽ വിളിച്ചെടുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. വരുമാനം നമാമി ഗംഗയ്ക്ക് സമർപ്പിക്കുന്നതായി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.

സ്മരണികകളുടെ ലേലം 12 വരെ നീട്ടി

October 07th, 10:51 pm

2022 ലെ പ്രധാനമന്ത്രിയുടെ മെമന്റോകളുടെ ലേലം ഈ മാസം 12 വരെ നീട്ടിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യാനുള്ള ആവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 28th, 05:49 pm

പ്രധാനമന്ത്രിയുടെ സ്മരണികകൾ ലേലം ചെയ്യാനുള്ള ഇപ്പോഴത്തെ ആവേശത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. എല്ലാവരോടും, പ്രത്യേകിച്ച് യുവാക്കളോടും, ലേലം ചെയ്യപ്പെടുന്ന സമ്മാനങ്ങൾ കാണാനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ സമ്മാനിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.