മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 4 ജില്ലകളെ ഉൾക്കൊള്ളുന്ന രണ്ട് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 224 കിലോമീറ്റർ വർദ്ധിപ്പിക്കും
November 26th, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ആകെ 2,781 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ രണ്ട് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയിൽ ഏകദേശം 894 കിലോമീറ്ററിൻ്റെ വർദ്ധനവിന് വഴിവെക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകളെ ഉൾക്കൊണ്ടുകൊണ്ടുള്ള നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് (ബഹു പാതാ പദ്ധതികൾക്ക്) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
October 07th, 03:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ നാല് പദ്ധതികൾക്ക് അംഗീകാരം നൽകി.ഈ പദ്ധതികൾക്കെല്ലാംകൂടി ആകെ 24,634 കോടി രൂപ (ഏകദേശം) ചെലവ് വരും. പദ്ധതികൾ താഴെപ്പറയുന്നവയാണ് :2,192 കോടി രൂപ മൊത്ത ചെലവിൽ, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ(104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
September 24th, 03:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ (104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി.പദ്ധതിക്ക്,ആകെ 2,192 കോടി രൂപ (ഏകദേശം) ചെലവ് വരും.3,169 കോടി രൂപ ചെലവിൽ, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഭഗൽപൂർ - ദുംക - രാംപൂർഹട്ട് സിംഗിൾ റെയിൽവേ ലൈൻ (177 കിലോമീറ്റർ) ഇരട്ടിപ്പിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
September 10th, 03:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി(Cabinet Committee on Economic Affairs ,CCEA)കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾക്കു ഗുണകരമായ മൂന്നു പദ്ധതികളുടെ മൾട്ടി-ട്രാക്കിങ്, ഗുജറാത്തിലെ കച്ഛിലെ വിദൂരമേഖലകളെ കൂട്ടിയിണക്കുന്നതിനുള്ള പുതിയ റെയിൽപ്പാത എന്നിവയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
August 27th, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം റെയിൽവേ മന്ത്രാലയത്തിന്റെ 12,328 കോടി രൂപ (ഏകദേശം) ചെലവുവരുന്ന നാലു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനി പറയുന്നു:-അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.ജാർഖണ്ഡ്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഏഴ് ജില്ലകളിലായി നിലവിലുള്ള റെയിൽവേ ശൃംഖല 318 കിലോമീറ്ററോളം വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
June 11th, 03:05 pm
റെയിൽവേ മന്ത്രാലയത്തിന്റെ 6,405 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇന്ത്യൻ റെയിൽവേയുടെ രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
May 28th, 03:43 pm
യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.140 crore Indians are united in building a Viksit Bharat: PM Modi in Dahod, Gujarat
May 26th, 11:45 am
PM Modi launched multiple development projects in Dahod, Gujarat. “140 crore Indians are united in building a Viksit Bharat”, exclaimed PM Modi, emphasising the importance of manufacturing essential goods within India. The PM highlighted that Gujarat has made remarkable progress across multiple sectors. He acknowledged the overwhelming presence of women who gathered to honor the armed forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി രാഷ്ട്രത്തിന് സമർപ്പിച്ചു
May 26th, 11:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ ഇന്ന് 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ 2014-ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മെയ് 26-ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും അനുഗ്രഹവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസവും പ്രോത്സാഹനവും രാവും പകലും രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമർപ്പണത്തിന് ഊർജം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യ അഭൂതപൂർവവും ധീരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും കെട്ടുപാടുകളിലും നിന്നും മോചനം നേടി രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണ്. നിരാശയുടെയും അന്ധകാരത്തിന്റെയും യുഗത്തിൽ നിന്ന് രാഷ്ട്രം ഇന്ന് ആത്മവിശ്വാസത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം
May 07th, 12:00 pm
2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു
May 07th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 02nd, 02:06 pm
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, വേദിയിൽ സന്നിഹിതരായ മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, കേരളത്തിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു
May 02nd, 01:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു രാജ്യത്തിന്റെ അവബോധം ഉണർത്തിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.46-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
April 30th, 08:41 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിത ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 46-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.Together, let us build a Resilient, Revolutionary and Steel-Strong India: PM Modi at the India Steel 2025
April 24th, 02:00 pm
At India Steel 2025, PM Modi called the steel sector the foundation of a developed India, remarking, “Steel has played a pivotal role in modern economies, akin to a skeleton.” He stressed its role in building infrastructure and powering growth. Highlighting the road ahead, he said the future of steel will be shaped by AI, mation, recycling, and by-product utilization, urging innovation for a stronger, self-reliant India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
April 24th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇന്ത്യൻ റെയിൽവേയിലുടനീളം നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 04th, 03:02 pm
ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി, യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾ ഏറ്റെടുക്കാൻ ഇന്ത്യൻ റെയിൽവേ ആസൂത്രണം ചെയ്യുന്നു; ഈ സംരംഭങ്ങൾ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും എണ്ണ ഇറക്കുമതി കുറയ്ക്കുകയും CO2 ബഹിർഗമനം കുറയ്ക്കുകയും ചെയ്യും. കൂടാതെ സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.Sabka Saath, Sabka Vikas is our collective responsibility: PM in Rajya Sabha
February 06th, 04:21 pm
PM Modi, replying to the Motion of Thanks on the President’s Address in Rajya Sabha, highlighted India’s development journey under his government since 2014. He emphasized Sabka Saath, Sabka Vikas as the guiding principle, focusing on inclusive growth, SC/ST/OBC empowerment, Nari Shakti, and economic self-reliance through initiatives like MUDRA and PM Vishwakarma Yojana.