അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 21st, 04:25 pm
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും ഇവിടുത്തെ നിങ്ങളുടെ പ്രതിനിധിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളേ, ഞങ്ങളെ അനുഗ്രഹിക്കാനായി ഇത്ര വലിയ സംഖ്യയിൽ എത്തിച്ചേർന്ന എന്റെ സഹോദരീസഹോദരന്മാരെ, പന്തലിനുള്ളിലുള്ളതിനേക്കാൾ കൂടുതൽ ആളുകളെ ഞാൻ പുറത്തുകാണുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് തറക്കല്ലിട്ടു
December 21st, 12:00 pm
അസമിലെ ദിബ്രുഗഢിലുള്ള നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. ഈ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചാവോലുങ് സുഖാഫയെയും മഹാവീർ ലചിത് ബർഫുകനെയും പോലുള്ള മഹാരഥന്മാരുടെ മണ്ണാണിതെന്ന് അനുസ്മരിച്ചു. ഭീംബർ ദെയുരി, ഷഹീദ് കുശാൽ കുൻവാർ, മോറൻ രാജാവ് ബോദൗസ, മാലതി മെം, ഇന്ദിര മിരി, സ്വർഗദിയോ സർബാനന്ദ സിംഗ്, വീര നായിക സതി സാധനി എന്നിവരുടെ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. വീര്യത്തിന്റെയും ത്യാഗത്തിന്റെയും ഈ മഹത്തായ അസമിലെ ഉജാനി എന്ന പവിത്രമായ മണ്ണിന് മുന്നിൽ താൻ ശിരസ്സ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന കൃഷി പരിപാടിയ്ക്കിടെ കർഷകരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ
October 12th, 06:45 pm
റാം-റാം! ഞാൻ ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നാണ്. കാബൂളി കടല (വെള്ളക്കടല) കൃഷി ചെയ്താണ് ഞാൻ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂരാജ്യത്തെ കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ നിക്ഷേപം വരുന്ന രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ച് നടന്ന കൃഷി പരിപാടിയ്ക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു
October 12th, 06:25 pm
ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കൃഷി പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയോടുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പരിപാടി അടിവരയിടുന്നത്. 35,440 കോടി രൂപയുടെ കാർഷിക മേഖലയിലെ രണ്ട് പ്രധാന പദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധന്യ കൃഷി യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. 11,440 കോടി രൂപയുടെ പയർവർഗ്ഗങ്ങളിൽ ആത്മനിർഭരതാ ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൂടാതെ ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകളിൽ 5,450 കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ ഉദ്ഘാടന വേളയിലും ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിലെ പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന വേളയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 11th, 12:30 pm
വേദിയിൽ സന്നിഹിതരായ കേന്ദ്രമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ജി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുക്കുന്ന രാജീവ് രഞ്ജൻ സിംഗ് ജി, ഭാഗീരഥ് ചൗധരി ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യമെമ്പാടുമുള്ള എന്റെ കർഷക സഹോദരീസഹോദരന്മാരേ...പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു
October 11th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പ്രത്യേക കൃഷി പരിപാടിയിൽ പങ്കെടുത്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജനയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. പയർവർഗ്ഗ മേഖലയിൽ 11,440 കോടി രൂപയുടെ ആത്മനിർഭരത ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ 5,450 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു.ഒക്ടോബർ 11 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പ്രത്യേക കൃഷി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
October 10th, 06:10 pm
ഒക്ടോബർ 11 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പ്രത്യേക കൃഷി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ
August 15th, 03:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
August 15th, 07:00 am
ഈ മഹത്തായ സ്വാതന്ത്ര്യോത്സവം നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണ്. ഈ സ്വാതന്ത്ര്യോത്സവം കൂട്ടായ നേട്ടങ്ങളുടെ, അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരുകയാണ്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലും ഹിമാലയൻ കൊടുമുടികളിലും കടൽത്തീരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ അലയടിക്കുന്നു. എല്ലായിടത്തും ഒരേ പ്രതിധ്വനി, ഒരേ ഹർഷാരവം: നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ട മാതൃരാജ്യത്തിനായുള്ള വാഴ്ത്തലുകൾ.India celebrates 79th Independence Day
August 15th, 06:45 am
PM Modi, in his address to the nation on the 79th Independence day paid tribute to the Constituent Assembly, freedom fighters, and Constitution makers. He reiterated that India will always protect the interests of its farmers, livestock keepers and fishermen. He highlighted key initiatives—GST reforms, Pradhan Mantri Viksit Bharat Rozgar Yojana, National Sports Policy, and Sudharshan Chakra Mission—aimed at achieving a Viksit Bharat by 2047. Special guests like Panchayat members and “Drone Didis” graced the Red Fort celebrations.ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 07th, 09:20 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞരേ, മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 07th, 09:00 am
ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.Together we are working towards building an India where farmers are prosperous and empowered: PM Modi
March 01st, 01:00 pm
PM Modi addressed the post-budget webinar on agriculture and rural prosperity, emphasizing stakeholders' crucial role in implementing Budget announcements. He highlighted schemes like PM-Kisan, the PM Dhan Dhaanya Krishi Yojana, and efforts to boost pulse production. Stressing innovation, nutrition, and fisheries growth, he urged collaboration to strengthen the rural economy and empower farmers.കൃഷിയും ഗ്രാമീണമേഖലയിലെ അഭിവൃദ്ധിയും എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
March 01st, 12:30 pm
കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു. നയങ്ങളിലെ തുടർച്ചയും വികസിത് ഭാരതിനായുള്ള പുതിയ വിശാല കാഴ്ചപ്പാടും പ്രകടമാക്കുന്ന ഈ ബജറ്റ് ഗവൺമെന്റിന്റെ മൂന്നാമത്തെ ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. ബജറ്റിന് മുൻപ് എല്ലാ പങ്കാളികളിൽ നിന്നും വിലപ്പെട്ട ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും ലഭിച്ചിരുന്നുവെന്നതും അവ വളരെ സഹായകരമായിരുന്നുവെന്നതും അദ്ദേഹം അംഗീകരിച്ചു. ഈ ബജറ്റ് കൂടുതൽ ഫലപ്രദമാക്കുന്നതിൽ പങ്കാളികളുടെ ഇടപെടൽ കൂടുതൽ നിർണ്ണായകമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.