കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 28th, 11:45 am
ഞാൻ തുടങ്ങുന്നതിനു മുൻപ്, ചില കുട്ടികൾ അവരുടെ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദയവായി എസ്‌പിജിയെയും ലോക്കൽ പോലീസിനെയും അവ ശേഖരിക്കാൻ സഹായിക്കുക. നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയാൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു നന്ദി കത്ത് അയയ്ക്കും. ആരുടെ കൈയ്യിൽ അവ ഉണ്ടെങ്കിലും , ദയവായി അത് അവർക്ക് നൽകുക; അവർ അത് ശേഖരിക്കും, നിങ്ങൾക്ക് വിശ്രമിക്കാം. ഈ കുട്ടികൾ വളരെ കഠിനാധ്വാനം ചെയ്താണ് ഇത് ഇവിടെ കൊണ്ടുവന്നത് , എങ്ങാനും ഞാൻ അവരോട് അനീതി കാണിച്ചാൽ അത് എന്നെ വേദനിപ്പിക്കും .കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 28th, 11:30 am
കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഇന്ന് നടന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനത്തിന്റെ സംതൃപ്തി, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ തനിക്ക് ഒരു പരമഭാഗ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എണ്ണമറ്റ അനുഗ്രഹങ്ങൾ നേടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.India and Mongolia's relationship is one of deep spiritual and emotional connection: PM Modi
October 14th, 01:15 pm
In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് സമ്മാനിച്ച കടമ്പിൻതൈ പ്രധാനമന്ത്രി നട്ടു
September 19th, 05:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ ഒരു കടമ്പ് തൈ നട്ടു. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചതായിരുന്നു അത്.അദ്ദേഹം പരിസ്ഥിതിയെയും സുസ്ഥിരതയെയും കുറിച്ച് വളരെയധികം അഭിനിവേശമുള്ളയാളാണ്, ഈ വിഷയങ്ങൾ നമ്മുടെ ചർച്ചകളിലും ഉൾപ്പെടുത്താറുണ്ട്, ശ്രീ മോദി പറഞ്ഞു.ന്യൂഡൽഹിയിലെ 'കർത്തവ്യ ഭവൻ' പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
August 06th, 12:15 pm
പൊതുസേവനത്തിനായുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതീകമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർത്തവ്യ ഭവൻ രാഷ്ട്രത്തിന് സമർപ്പിച്ചു.PM chairs 47th Annual General Meeting of Prime Ministers Museum and Library (PMML) Society in New Delhi
June 23rd, 09:35 pm
PM Modi chaired the 47th AGM of the Prime Ministers Museum and Library (PMML) Society. He put forward the vision of a “Museum Map of India” and suggested the development of a comprehensive national database of all museums in the country. He highlighted the need to create committee to bring out fresh ideas on museums. He advised compiling documents related to the Emergency period to aid researchers.ഏക് പേട് മാ കേ നാം ദൗത്യത്തെ ശക്തിപ്പെടുത്തുന്നതിനും ആരവല്ലി ഗ്രീൻ വാൾ പദ്ധതിക്ക് കീഴിൽ ആരവല്ലി പർവതനിരകൾ വനവൽക്കരിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി വൃക്ഷത്തൈ നട്ടു
June 05th, 01:33 pm
ലോക പരിസ്ഥിതി പരിസ്ഥിതി ദിനത്തിൽ, ഏക പെഡ് മാ കേ നാം ഉദ്യമത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടു.ലോക പരിസ്ഥിതി ദിനത്തിൽ, ഏക് പേഡ് മാ കേ നാം പദ്ധതി പ്രകാരം പ്രത്യേക വൃക്ഷത്തൈ നടീൽ പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും
June 04th, 01:20 pm
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി സംരക്ഷണത്തിനും ഹരിത ഗതാഗതത്തിനും ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട് , 2025 ജൂൺ 5 ന് രാവിലെ 10:15 ന് ന്യൂഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യേക വൃക്ഷത്തൈ നടീൽ സംരംഭത്തിന് നേതൃത്വം നൽകും.ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.ശ്രീ ദരിപ്പള്ളി രാമയ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
April 12th, 01:09 pm
ശ്രീ ദരിപ്പള്ളി രാമയ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ലക്ഷക്കണക്കിനു മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച ശ്രീ ദരിപ്പള്ളി രാമയ്യയെ സുസ്ഥിരതയുടെ ജേതാവ് എന്നാണു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.The National Games are a celebration of India's incredible sporting talent: PM Modi in Dehradun
January 28th, 09:36 pm
PM Modi during the 38th National Games inauguration in Dehradun addressed the nation's youth, highlighting the role of sports in fostering unity, fitness, and national development. He emphasized the government's efforts in promoting sports, the importance of sports infrastructure, and India's growing sports economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു
January 28th, 09:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, യുവാക്കളുടെ ഊർജത്താൽ ദീപ്തമാണ് ഇന്ന് ഉത്തരാഖണ്ഡെന്ന് അദ്ദേഹം പറഞ്ഞു. ബാബ കേദാർനാഥ്, ബദരീനാഥ്, ഗംഗാമാതാവ് എന്നിവരുടെ അനുഗ്രഹത്തോടെയാണ് 38-ാം ദേശീയ ഗെയിംസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് രൂപീകൃതമായതിന്റെ 25-ാം വർഷമാണിതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾ ഈ യുവസംസ്ഥാനത്ത് കഴിവുകൾ പ്രകടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നതിന്റെ മനോഹരമായ ചിത്രമാണ് ഈ പരിപാടി പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസിന്റെ ഈ പതിപ്പിൽ നിരവധി പ്രാദേശിക കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, പരിസ്ഥിതിസൗഹൃദസാമഗ്രികളുടെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ‘ഗ്രീൻ ഗെയിംസ്’ എന്നതാണ് ഈ ഗെയിംസിന്റെ പ്രമേയമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച അദ്ദേഹം, ട്രോഫികളും മെഡലുകളും പോലും ഇ-മാലിന്യങ്ങൾ കൊണ്ടാണ് നിർമിച്ചതെന്നും ഓരോ മെഡൽ ജേതാവിന്റെയും പേരിൽ ഒരു മരം നട്ടുപിടിപ്പിക്കുമെന്നും അത് മികച്ച സംരംഭമാണെന്നും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്മെന്റിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.COP-28-ലെ 'ഗ്രീന്‍ ക്രെഡിറ്റ്‌സ് പ്രോഗ്രാം' ഉന്നതതല പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
December 01st, 07:22 pm
എന്റെ സഹോദരനും യുഎഇ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പിന്തുണയ്ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ആഭ്യന്തര മന്ത്രാലയത്തിന്റെ വൃക്ഷത്തൈ നടീൽ കാമ്പയിൻ പരിസ്ഥിതിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തിൽ ഏവർക്കും പ്രചോദനമാകും: പ്രധാനമന്ത്രി
August 19th, 11:19 am
ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഓൾ ഇന്ത്യ ട്രീ പ്ലാന്റേഷൻ കാമ്പെയ്നിന്' കീഴിൽ 40 ദശലക്ഷം തൈകൾ നട്ടുപിടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്സ് പോസ്റ്റിൽ അറിയിച്ചു. ഈ പ്രചാരണം പരിസ്ഥിതി സംരക്ഷണത്തിലെ പ്രധാന സംഭാവനയാക്കിയതിന് എല്ലാ കേന്ദ്ര സായുധ സേന വിഭാഗങ്ങളേയും ശ്രീ ഷാ അഭിനന്ദിച്ചു.Despite hostilities of TMC in Panchayat polls, BJP West Bengal Karyakartas doing exceptional work: PM Modi
August 12th, 11:00 am
Addressing the Kshetriya Panchayati Raj Parishad in West Bengal via video conference, Prime Minister Narendra Modi remarked that the no-confidence motion tabled by the Opposition against the NDA government was defeated in the Lok Sabha. “The situation was such that the people of the opposition left the house in the middle of the discussion and ran away. The truth is that they were scared of voting on the no-confidence motion,” he said.PM Modi addresses at Kshetriya Panchayati Raj Parishad in West Bengal via VC
August 12th, 10:32 am
Addressing the Kshetriya Panchayati Raj Parishad in West Bengal via video conference, Prime Minister Narendra Modi remarked that the no-confidence motion tabled by the Opposition against the NDA government was defeated in the Lok Sabha. “The situation was such that the people of the opposition left the house in the middle of the discussion and ran away. The truth is that they were scared of voting on the no-confidence motion,” he said.