ശ്രീ പിയൂഷ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

October 24th, 11:29 am

പരസ്യ-വാർത്താവിനിമയ മേഖലയിലെ ഇതിഹാസ വ്യക്തിത്വമായ ശ്രീ പിയൂഷ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. ശ്രീ പാണ്ഡെയുടെ അസാധാരണമായ സർഗ്ഗാത്മകതയെയും ഇന്ത്യയുടെ പരസ്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെയും, ഹൃദയംഗമമായ ഒരു സന്ദേശത്തിൽ, പ്രധാനമന്ത്രി അനുസ്മരിച്ചു.