മലേഷ്യയിലെ ബിസിനസ് നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

February 08th, 02:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാല് പ്രമുഖ മലേഷ്യൻ വ്യവസായ നേതാക്കളുമായി ആശയവിനിമയം നടത്തി. പെട്രോണാസ് പ്രസിഡന്റും ഗ്രൂപ്പ് സിഇഒയുമായ ടാൻ ശ്രീ തങ്കു മുഹമ്മദ് തൗഫീഖ്; ബെർജായ കോർപ്പറേഷൻ ബെർഹാദ് സ്ഥാപകൻ ടാൻ ശ്രീ ദത്തോ സെറി വിൻസെന്റ് ടാൻ ചീ യൂൺ; ഖസാന നാഷണൽ ബെർഹാദ് മാനേജിംഗ് ഡയറക്ടർ ദത്തോ അമിറുൽ ഫൈസൽ വാൻ സാഹിർ; ഫൈസൺ ഇലക്ട്രോണിക്സ് സ്ഥാപകൻ ദത്തോ പുവാ ഖൈൻ സെങ് എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.