Prime Minister pays homage to Adi Shankaracharya
April 21st, 01:09 pm
The Prime Minister, Shri Narendra Modi, paid tributes to one of India’s greatest spiritual luminaries, Adi Shankaracharya, on his Jayanti today. Shri Modi remarked that his profound teachings, thoughts and philosophy of Advaita Vedanta continue to guide innumerable people globally. And his efforts to revitalise spiritual thought and establish spiritual centres across the nation remain a lasting inspiration.May his wisdom continue to illuminate our path and strengthen our commitment to truth, compassion and collective well-being, Shri Modi added.Spiritual centres like Sri Adichunchanagiri Mahasamsthana Matha are great contributions of this sacred land: PM Modi in Mandya
April 15th, 11:10 am
PM Modi inaugurated Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri Mahasamsthana Math in Mandya, Karnataka. Addressing the gathering, he observed that the Math serve as a moral and spiritual compass for the region, praising the current leadership for advancing its rich legacy with renewed vigour. The PM also presented nine appeals to the citizens for the realisation of a Viksit Bharat.കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
April 15th, 11:00 am
കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിന്റെ ആഴത്തിലുള്ള ആത്മീയ അനുരണനത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ശ്രീ ഗുരു ഭൈരവൈക്യ ക്ഷേത്രത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനും ഉന്നതരായ സന്യാസിമാരുമായി സംവദിക്കാനും ലഭിച്ച അവസരത്തിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. ചരിത്രപ്രസിദ്ധമായ ജ്വാലാ പീഠത്തിൽ സമയം ചെലവഴിച്ചതും വൻ ഭക്തജന സദസ്സിനെ അഭിസംബോധന ചെയ്തതും വാക്കുകൾക്ക് അതീതമായ ശക്തമായ വികാരങ്ങളാണ് ഉളവാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ദൈവികാനുഭവങ്ങൾ എന്നും എന്റെ സ്മരണയിൽ നിലനിൽക്കും, പ്രധാനമന്ത്രി മോദി പറഞ്ഞു.ഗാന്ധിനഗറിലെ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 31st, 10:25 am
ആചാര്യ ഭഗവന്ത് ശ്രീ പദ്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബ്, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായി, സംസ്ഥാന ഉപമുഖ്യമന്ത്രി ഭായി ഹർഷ് സംഘവി ജി, പരം പൂജ്യ ആചാര്യ ഭഗവന്ത്, പൂജ്യ സാധു ഭഗവന്ത്, സാധ്വിജി ഭഗവന്ത്, ഈ പരിപാവന സമ്മേളനത്തിൽ സന്നിഹിതരായിരിക്കുന്ന മുഴുവൻ ആചാര്യന്മാരേ, മുനി ഭഗവന്തുമാരേ, ബഹുമാനപ്പെട്ട മനുഷ്യസ്നേഹികളേ, പണ്ഡിതരേ, മാന്യരേ മഹതികളേ!മഹാവീർ ജയന്തിയോടനുബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 31st, 10:15 am
ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥത്തിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കോബ തീർത്ഥ് ആത്മീയ ശാന്തിയിൽ അലിഞ്ഞുചേർന്നതാണ്. ഒട്ടനവധി ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്യ ഇവിടെ പ്രകടമാകുന്നു, കൂടാതെ സൃഷ്ടിയും സേവനവും സ്വാഭാവികമായി ഇവിടെ വിരിഞ്ഞുനിൽക്കുന്നു, ശ്രീ മോദി പറഞ്ഞു.പ്രശസ്ത കന്നഡ എഴുത്തുകാരനും ചിന്തകനുമായ ശ്രീ എസ്.എൽ. ഭൈരപ്പയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
September 24th, 04:29 pm
പ്രമുഖ കന്നഡ എഴുത്തുകാരനും ചിന്തകനുമായ ശ്രീ എസ്.എൽ. ഭൈരപ്പയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഇളക്കിമറിക്കുകയും ഇന്ത്യയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്ത ഒരു ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു .ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.