ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

December 05th, 03:45 pm

ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു

December 05th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പ്രധാനമന്ത്രിയും യുകെ പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

July 24th, 07:38 pm

ചരിത്രപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിൽ [CETA] ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കീയർ സ്റ്റാർമറും ഇന്ന് ഇന്ത്യയിലെയും യുകെയിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, ഔഷധനിർമാണം, രത്നങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, ഊർജം, നിർമാണം, ടെലികോം, സാങ്കേതികവിദ്യ, ഐടി, ലോജിസ്റ്റിക്സ്, തുണിത്തരങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിൽനിന്ന് ഇരുപക്ഷത്തുമുള്ള വ്യവസായപ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും തൊഴിലവസരസൃഷ്ടിക്കും ഏവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനത്തിനും ഗണ്യമായി സംഭാവന ചെയ്യുന്നതാണ് ഈ മേഖലകൾ.

ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്

April 22nd, 12:27 pm

നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.

ശ്രീ ഖോഡല്‍ധാം ട്രസ്റ്റ്-കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നല്‍കിയ വീഡിയോ സന്ദേശം

January 21st, 12:00 pm

ഇന്ന്, ഈ ശുഭ സന്ദര്‍ഭത്തില്‍, പുണ്യഭൂമിയായ ഖോഡല്‍ധാമിനോടും മാ ഖോഡലിന്റെ അര്‍പ്പണബോധമുള്ള അനുയായികളോടും ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് പൊതുജനക്ഷേമത്തിന്റെയും സേവനത്തിന്റെയും മേഖലയില്‍ മറ്റൊരു സുപ്രധാന സംരംഭം ഏറ്റെടുത്തു. അംറേലിയില്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണം ഇന്ന് ആരംഭിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, കാഗ്വാദിലെ ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് സ്ഥാപിച്ചതിന്റെ 14-ാം വാര്‍ഷികം ഞങ്ങള്‍ ആഘോഷിക്കും. ഈ ശ്രദ്ധേയമായ ഇവന്റുകള്‍ക്കായി ഞാന്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

പ്രധാനമന്ത്രി ശ്രീ ഖോഡൽധാം ട്രസ്റ്റ്-അർബുദ ആശുപത്രിയുടെ ശിലാസ്ഥാപനച്ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

January 21st, 11:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഖോഡൽധാം ട്രസ്റ്റ്-അർബുദ ആശുപത്രിയുടെ ശിലാസ്ഥാപനച്ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അഭിസംബോധന ചെയ്തു.