India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 02nd, 01:30 pm
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജി 7 ഉച്ചകോടിയിൽ, ഇന്നത്തെ ആഗോള അനിശ്ചിതത്വത്തിന്റെയും പ്രക്ഷോഭത്തിന്റെയും പരിതസ്ഥിതിയിൽ, പരസ്പര വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ തന്ത്രപരമായ ആസ്തി എന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം എല്ലാ അർത്ഥത്തിലും ഈ തത്വത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.ഇന്ത്യ-മ്യാൻമർ സംയുക്ത പ്രസ്താവന: മ്യാൻമർ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
June 01st, 07:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, മ്യാൻമർ റിപ്പബ്ലിക് യൂണിയൻ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലേയിംഗ് 2026 മെയ് 30 മുതൽ ജൂൺ 3 വരെ ഇന്ത്യയിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തി.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 06:15 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, കേന്ദ്രമന്ത്രിയും സ്ഥാപക ട്രസ്റ്റിയുമായ മൻസുഖ് ഭായ് മാണ്ഡവ്യ, സർദാർ ധാം അധ്യക്ഷൻ ഗഗ്ജി ഭായ് സുതരിയ ജി, ദുഷ്യന്ത് ഭായ് പട്ടേൽ, പങ്കജ് ഭായ് പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ ജി, വേദിയിലുള്ള ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാരേ,പദ്ധതിക്കായി സംഭാവന ചെയ്തവരേ,ട്രസ്റ്റികളേ, വിശിഷ്ട അതിഥികളേ, ഗുജറാത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചേർന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
May 11th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്രയിലെ HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിന്റെ (HRRL) പദ്ധതിച്ചെലവ് പുതുക്കുന്നതിനും ഓഹരിനിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭാ അംഗീകാരം
April 08th, 04:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് (HRRL) പദ്ധതിച്ചെലവ് 43,129 കോടി രൂപയിൽ നിന്ന് 79,459 കോടി രൂപയായി പുതുക്കുന്നതിനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) 8,962 കോടി രൂപയുടെ അധിക ഓഹരി നിക്ഷേപത്തിനും അംഗീകാരം നൽകി. വർദ്ധനവിന് ശേഷം HPCL നടത്തുന്ന ആകെ ഓഹരി നിക്ഷേപം 19,600 കോടി രൂപയായിരിക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 26th, 08:56 pm
ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെ താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന യോജിപ്പിന്റെയും, സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ് ഈ പദവി ഉയർത്തൽ.കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ മലയാളം പരിഭാഷ
February 01st, 01:38 pm
ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശം
February 01st, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
December 16th, 12:24 pm
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിർത്തികൾ പങ്കിടുന്നു, പലരും വിപണികളും പങ്കിടുന്നു. എന്നാൽ, ചരിത്രപരമായ വിശ്വാസവും ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഒത്തുചേരുന്ന ഒന്നാണ് ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം.പ്രധാനമന്ത്രിയും ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
December 16th, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ന് അമ്മാനിൽ നടന്ന ഇന്ത്യ- ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ജോർദാൻ രാജകുമാരൻ ഹുസൈനും ജോർദാൻ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജാവും പ്രധാനമന്ത്രിയും അംഗീകരിക്കുകയും, സാധ്യതകളെയും അവസരങ്ങളെയും വളർച്ചയിലേക്കും സമൃദ്ധിയിലേക്കും മാറ്റാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജോർദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ-യുകെ സിഇഒ(CEO,Chief Executive Officer)ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 09th, 04:41 pm
ഇന്ത്യ-യുകെ സിഇഒ ഫോറത്തിന്റെ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഒന്നാമതായി, പ്രധാനമന്ത്രി സ്റ്റാർമറുടെ വിലയേറിയ ചിന്തകൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.വസ്തുതാപത്രം: ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സഹകരണം
August 29th, 08:12 pm
നമ്മുടെ പരസ്പര മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഇന്ത്യ-ജപ്പാൻ തന്ത്രപരവും ആഗോളവുമായ സവിശേഷ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സുരക്ഷയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമാണ്. നമ്മുടെ നയതന്ത്ര വീക്ഷണത്തിലും സാമ്പത്തിക അനിവാര്യതകളിലും വളരുന്ന കൂടിച്ചേരലിൽ നിന്ന് ഉരുത്തിരിയുന്ന നമ്മുടെ ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സാമ്പത്തിക സുരക്ഷാ മേഖലയിലെ സഹകരണം.Today, every type of industry is expanding on the soil of Gujarat: PM Modi in Ahmedabad
August 25th, 06:42 pm
PM Modi launched development works worth ₹5,400 crore in Ahmedabad, Gujarat. He remarked that Gujarat is the land of two Mohans—Dwarkadhish Shri Krishna and Pujya Bapu of Sabarmati. Emphasizing the government’s commitment to empowering both the neo-middle class and the traditional middle class, he appealed to citizens to choose Made in India products for their purchases, gifts, and decorations this festive season.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
August 25th, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യ-ഫിജി സംയുക്ത പ്രസ്താവന: പരസ്പര സ്നേഹത്തിലൂന്നിയ സൗഹൃദ മനോഭാവത്തിലുള്ള പങ്കാളിത്തം
August 25th, 01:52 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിജി റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. സിതിവേനി റബുക 2025 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് ശ്രീ റബുക ഇന്ത്യ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പത്നി, ആരോഗ്യ-വൈദ്യ സേവന മന്ത്രി ബഹു ശ്രീ. അന്റോണിയോ ലാലബലാവുവും ഫിജി റിപ്പബ്ലിക് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്.