3-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:42 pm
ഓസ്‌ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്തി."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.AI ഇംപാക്ട് ഉച്ചകോടിക്കിടെ ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
February 18th, 05:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 18-നു ന്യൂഡൽഹിയിൽ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി കൂടിക്കാഴ്ച നടത്തി. AI ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഫിൻലൻഡ് പ്രധാനമന്ത്രി
February 18th, 02:04 pm
ഫിൻലൻഡ് പ്രധാനമന്ത്രി ആദരണീയനായ പെറ്റേരി ഓർപ്പോ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം
June 10th, 12:00 pm
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ നരേന്ദ്ര മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമമായ ‘എക്‌സി’ൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി കുറിച്ചു.