പ്രധാനമന്ത്രി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും
October 14th, 05:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും. രാവിലെ 11:15- ഓടെ അദ്ദേഹം നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് ദർശനവും പൂജയും നടത്തും. അതിനുശേഷം 12:15-ഓടെ അദ്ദേഹം ശ്രീശൈലത്തിലെ ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രം സന്ദർശിക്കും.കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾക്കു ഗുണകരമായ മൂന്നു പദ്ധതികളുടെ മൾട്ടി-ട്രാക്കിങ്, ഗുജറാത്തിലെ കച്ഛിലെ വിദൂരമേഖലകളെ കൂട്ടിയിണക്കുന്നതിനുള്ള പുതിയ റെയിൽപ്പാത എന്നിവയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
August 27th, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം റെയിൽവേ മന്ത്രാലയത്തിന്റെ 12,328 കോടി രൂപ (ഏകദേശം) ചെലവുവരുന്ന നാലു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനി പറയുന്നു:-Today, every type of industry is expanding on the soil of Gujarat: PM Modi in Ahmedabad
August 25th, 06:42 pm
PM Modi launched development works worth ₹5,400 crore in Ahmedabad, Gujarat. He remarked that Gujarat is the land of two Mohans—Dwarkadhish Shri Krishna and Pujya Bapu of Sabarmati. Emphasizing the government’s commitment to empowering both the neo-middle class and the traditional middle class, he appealed to citizens to choose Made in India products for their purchases, gifts, and decorations this festive season.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
August 25th, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഓഗസ്റ്റ് 6-ന് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യും
August 04th, 05:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 12:15-ഓടെ ഡൽഹിയിലെ കർത്തവ്യപഥ് സന്ദർശിക്കുകയും കർത്തവ്യ ഭവന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. തുടർന്ന്, വൈകുന്നേരം 6:30-ഓടെ കർത്തവ്യപഥിൽ നടക്കുന്ന പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 23rd, 11:00 am
കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു
May 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.The President’s address clearly strengthens the resolve to build a Viksit Bharat: PM Modi
February 04th, 07:00 pm
During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
February 04th, 06:55 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.എഥനോൾ മിശ്രിത പെട്രോൾ (ഇബിപി) പരിപാടി പ്രകാരം പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസി) എഥനോൾ സംഭരിക്കുന്നതിനുള്ള സംവിധാനത്തിനും - 2024-25 ലെ എഥനോൾ വിതരണ വർഷത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് (ഇ എസ് വൈ) വിതരണത്തിനുള്ള എഥനോൾ വില പുതുക്കി നിശ്ചയിക്കലിനും മന്ത്രിസഭ അംഗീകാരം നൽകി
January 29th, 03:04 pm
ഇന്ത്യാ ഗവൺമെന്റിന്റെ എഥനോൾ മിശ്രിത പെട്രോൾ (ഇബിപി) പരിപാടിയുടെ കീഴിൽ, 2024-25ലെ എഥനോൾ വിതരണ വർഷത്തിലെ (ESY) (2024 നവംബർ 1 മുതൽ 2025 ഒക്ടോബർ 31 വരെ) പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്കുള്ള (OMC) എത്തനോൾ സംഭരണ വില പരിഷ്കരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. അതനുസരിച്ച്, 2024-25 എത്തനോൾ വിതരണ വർഷത്തേക്കുള്ള (2024 നവംബർ 1 മുതൽ 2025 ഒക്ടോബർ 31 വരെ) സി ഹെവി മൊളാസസിൽ (CHM) നിന്ന് ഉരുത്തിരിഞ്ഞ EBP പ്രോഗ്രാമിനായുള്ള എഥനോളിന്റെ അഡ്മിനിസ്ട്രേറ്റഡ് എക്സ്-മിൽ വില ലിറ്ററിന് 56.58 രൂപയിൽ നിന്ന് ലിറ്ററിന് 57.97 രൂപയായി നിശ്ചയിച്ചു. .The strength of India's Yuva Shakti will make India a Viksit Bharat: PM
January 12th, 02:15 pm
PM Modi participated in the Viksit Bharat Young Leaders Dialogue 2025 at Bharat Mandapam, New Delhi, on National Youth Day. Addressing 3,000 young leaders, he highlighted the trust Swami Vivekananda placed in the youth and emphasized his own confidence in their potential. PM Modi recalled India’s G-20 success at the same venue and underscored the role of youth in shaping India’s future, driving the nation toward becoming a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു
January 12th, 02:00 pm
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില് ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര് വരുമെന്ന് സ്വാമി വിവേകാനന്ദന് വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന് ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ
December 16th, 03:26 pm
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും 2024 ഡിസംബർ 16ന്, ശ്രീലങ്ക പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.ഇന്ത്യയും സൗദി അറേബ്യയും നിക്ഷേപം സംബന്ധിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം ചേർന്നു
July 28th, 11:37 pm
നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:00 am
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്ത്തകന് ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര് പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
March 12th, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.ഒഡീഷയിലെ ജാജ്പൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 05th, 05:30 pm
ഒഡീഷ ഗവർണർ, ശ്രീ രഘുബർ ദാസ് ജി, ഈ സംസ്ഥാനത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ നവീൻ പട്നായിക് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ ബിശ്വേശ്വർ ടുഡു ജി, മറ്റ് വിശിഷ്ട വ്യക്തികൾ, മഹതികളേ, മാന്യരേ!ഒഡീഷയിലെ ചാന്ദിഖോളിൽ പ്രധാനമന്ത്രി 19,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
March 05th, 01:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ചാന്ദിഖോളിൽ 19,600 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എണ്ണ, വാതകം, റെയിൽവേ, റോഡ്, ഗതാഗതം & ഹൈവേകൾ, ആണവോർജം എന്നിവയുൾപ്പെടെയുള്ള മേഖലകളുമായി പദ്ധതികൾ ബന്ധപ്പെട്ടിരിക്കുന്നു.തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 05th, 10:39 am
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന്, ജി. കിഷന് റെഡ്ഡി ജി, തെലങ്കാന ഗവണ്മെന്റിലെ മന്ത്രിമാരായ കോണ്ട സുരേഖ ജി, കെ. വെങ്കട്ട് റെഡ്ഡി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്ത്തകന് ഡോ. കെ.ലക്ഷ്മണ് ജി. ബഹുമാന്യരായ മറ്റ് എല്ലാ വിശിഷ്ടവ്യക്തികള്‍, മാന്യന്മാരേ, മഹതികളെ, !