ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു
August 15th, 05:48 pm
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകനേതാക്കൾക്ക് തന്റെ അഗാധമായ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
June 15th, 11:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രാറ്റിസ്ലാവയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി സ്ലൊവാക്യയിൽ എത്തി ചേർന്നു
June 15th, 02:15 am
ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി മോദി സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിൽ എത്തി ചേർന്നു. അവിടെ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു.ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 13th, 10:03 am
ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനം
June 09th, 07:20 pm
ഫ്രഞ്ച് പ്രസിഡന്റ്, ആദരണീയനായ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 13 - 14 തീയതികളിൽ ഫ്രാൻസിലെ 'നീസ്',ലും, ജൂൺ 16-19 തീയതികളിൽ ഫ്രാൻസിലെ തന്നെ എവിയാൻ, പാരീസ് എന്നിവടങ്ങളിലും, ജൂൺ 14 - 16 തീയതികളിൽ സ്ലൊവാക്യയിലും ഔദ്യോഗിക സന്ദർശനം നടത്തും.‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി സ്ലൊവാക്യ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
February 20th, 09:37 pm
2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്നുവരുന്ന ‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.