കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമാശ്വാസവും അധികമായി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു
October 01st, 03:06 pm
വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും (DR) അധികമായി അനുവദിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചു. 01.07.2025 മുതൽ ഇതിന് പ്രാബല്യമുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും 55% എന്ന നിലവിലെ നിരക്കിൽ നിന്നും 3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്.When growth is driven by aspirations, it becomes inclusive and sustainable: PM Modi at Rising Bharat Summit
April 08th, 08:30 pm
PM Modi addressed the News18 Rising Bharat Summit. He remarked on the dreams, determination, and passion of the youth to develop India. The PM highlighted key initiatives, including zero tax on income up to ₹12 lakh, 10,000 new medical seats and 6,500 new IIT seats, 50,000 new Atal Tinkering Labs and over 52 crore Mudra Yojana loans. The PM congratulated the Parliament for enacting Waqf law.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
April 08th, 08:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്‌വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയുടെ അധിക ഗഡു അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
March 28th, 04:15 pm
വിലക്കയറ്റം നികത്തുന്നതിനായി, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) യിലും പെൻഷൻകാരുടെ ക്ഷാമബത്ത (ഡിആർ) യിലും 01.01.2025 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ 2% വർദ്ധനവ് വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ 53% നിരക്കിൽ നിന്ന് 2% വർദ്ധനവാണിത്.