Prime Minister greets all CRPF personnel on their Raising Day
July 27th, 02:13 pm
Prime Minister Shri Narendra Modi today extended his greetings to all CRPF personnel on their Raising Day. He stated that the CRPF has distinguished itself through its unwavering courage and commitment to duty.ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 11th, 01:15 pm
ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 11th, 12:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
July 11th, 08:09 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ അദ്ദേഹത്തിന് പരമ്പരാഗത മാവോറി സ്വീകരണം നൽകി. സമാധാനം, ബഹുമാനം, സ്വാഗതം എന്നിവയെ പ്രതീകവൽക്കരിക്കുന്ന പരമ്പരാഗത മാവോറി ആചാരങ്ങൾ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. പരമ്പരാഗത സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പ്രസ്താവന
July 11th, 07:59 am
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തി. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലും പങ്കാളിത്തത്തിലും ചരിത്ര നാഴികക്കല്ലാകുകയും ഒരു പുതിയ പാത സൃഷ്ടിക്കുകയും ചെയ്യുന്നു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 09th, 11:15 am
ഈ പൊതുസവിശേഷതകളും ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടെ തുടർന്നും മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭൂതപൂർവ്വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നടന്ന മൂന്നാമത് വാർഷിക ഉച്ചകോടി നമ്മുടെ സഹകരണത്തിന് നിരവധി പുതിയ മാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.ഇന്തോനേഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 07th, 11:21 am
അടുത്ത വർഷങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പുതിയ ഊർജ്ജവും ആത്മവിശ്വാസവും ആഴമേറിയ തന്ത്രപ്രധാനമായ വ്യാപ്തിയും കൈവരിച്ചിട്ടുണ്ട്.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 02nd, 01:30 pm
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജി 7 ഉച്ചകോടിയിൽ, ഇന്നത്തെ ആഗോള അനിശ്ചിതത്വത്തിന്റെയും പ്രക്ഷോഭത്തിന്റെയും പരിതസ്ഥിതിയിൽ, പരസ്പര വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ തന്ത്രപരമായ ആസ്തി എന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം എല്ലാ അർത്ഥത്തിലും ഈ തത്വത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 28th, 08:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാഹെയിലെ വിക്ടോറിയയിൽ വെച്ച് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ.നവിൻചന്ദ്ര രാംഗൂലവുമായി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി രാംഗൂലം 2024 നവംബറിൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദിയുമായി നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് യു.എസ്.പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 18th, 05:04 am
2026 ജൂൺ 17-ന് ഫ്രാൻസിലെ എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപുമായി കൂടിക്കാഴ്ച നടത്തി.ജി-7 ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 12:38 am
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. 2026-ൽ ഇരു നേതാക്കളും തമ്മിലുള്ള ഈ മൂന്നാമത്തെ കൂടിക്കാഴ്ച, ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 07th, 02:06 pm
ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ (UNIFIL) എൻഗേജ്‌മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും മേജർ ബരാക് സേവനമനുഷ്ഠിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പതഞ്ജലി മഹർഷിയെയും യോഗയുടെ ഗുണങ്ങളെയും ആദരിച്ചുകൊണ്ട് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 04th, 09:16 am
പതഞ്ജലി മഹർഷിക്ക് ആദരമർപ്പിച്ചും യോഗയുടെ സമൂലമായ ഗുണങ്ങളെ ഉയർത്തിക്കാട്ടിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. പതിവായി യോഗ പരിശീലിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയും മനസ്സിനെ ശാന്തമായും നിലനിർത്തുന്നുവെന്ന് നിരീക്ഷിച്ച ശ്രീ മോദി, യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് ജീവിതത്തെ സന്തുലിതവും ഊർജ്ജസ്വലവുമാക്കുമെന്ന് ചൂണ്ടിക്കാട്ടി.യഥാർത്ഥ അറിവിന്റെ പരിവർത്തനാത്മക ശക്തിയെ എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
May 26th, 09:20 am
യഥാർത്ഥ അറിവ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിതുറക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ അറിവും പ്രവൃത്തികളും മനുഷ്യവർഗത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി മാറേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
May 23rd, 04:20 pm
യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന
May 22nd, 09:31 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.നമ്മുടെ മാതൃരാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തെ എടുത്തുകാണിക്കുന്നതും ലോകമെമ്പാടുമുള്ള അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുന്നതുമായ ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
May 21st, 09:04 am
നമ്മുടെ മാതൃരാജ്യം ആത്മീയ സാധനകളുടെയും ആരാധനകളുടെയും ധീരതയുടെയും ശക്തിയുടെയും ആഗോള ക്ഷേമത്തിന്റെയും പുണ്യഭൂമിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. മഹത്തായ പാരമ്പര്യവും പ്രാചീന സംസ്‌കാരവുമുള്ള ഈ പുണ്യഭൂമി എല്ലാവരെയും എപ്പോഴും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കട്ടെയെന്ന ആത്മാർത്ഥമായ ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.