Peace, security, education and development will reach every village without any hindrance: PM Modi in Karakat, Bihar
May 30th, 11:29 am
PM Modi laid the foundation and dedicated projects worth ₹48,520 crore in Karakat, Bihar, calling it a step towards fast-tracking the state’s development. He paid tribute to Bihar’s cultural roots, honoured the strength of Indian women, and reaffirmed India’s resolve by highlighting swift justice after the Pahalgam attack.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
May 30th, 10:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഇന്ന് തറക്കല്ലിട്ടു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ പുണ്യഭൂമിയിൽനിന്നു ബിഹാറിന്റെ വികസനം ത്വരിതപ്പെടുത്താനുള്ള ഭാഗ്യം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ 48,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. തന്നെ അനുഗ്രഹിക്കാൻ എത്തിയ വലിയ ജനക്കൂട്ടത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ബിഹാറിനോടുള്ള അവരുടെ വാത്സല്യത്തിനും സ്നേഹത്തിനും അഗാധമായ നന്ദി രേഖപ്പെടുത്തി. അവരുടെ പിന്തുണ എപ്പോഴും താൻ ഏറ്റവും വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു.പ്രധാനമന്ത്രി മെയ് 29നും 30നും സിക്കിമും പശ്ചിമ ബംഗാളും ബിഹാറും ഉത്തർപ്രദേശും സന്ദർശിക്കും
May 28th, 12:10 pm
പ്രധാനമന്ത്രി മെയ് 29നു രാവിലെ 11നു സിക്കിമിൽ ‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പങ്കെടുക്കും. സിക്കിമിൽ നിരവധി വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം സദസ്സിനെയും അഭിസംബോധന ചെയ്യും.