ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ട്, ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
February 17th, 09:57 am
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഊഷ്മളമായ സ്വാഗതം ആശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഈ സന്ദർശനം ഇന്ത്യ-ഫ്രാൻസ് ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഫെബ്രുവരി 17-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തും
February 16th, 09:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 17-ന് മുംബൈ സന്ദർശിക്കും. അവിടെ അദ്ദേഹം, ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ്, ആദരണീയനായ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 08th, 08:35 am
ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന
February 08th, 08:30 am
മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള പ്രതിനിധിതല ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 08th, 08:20 am
എന്റെ പ്രിയ സുഹൃത്തേ, പ്രധാനമന്ത്രി, താങ്കളോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ലഭിച്ച സ്വീകരണവും, പാരമ്പര്യങ്ങൾക്കും അപ്പുറം മലേഷ്യൻ ജീവിതത്തിന്റെ സത്ത വെറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ച രീതിയും എന്റെ ഓർമ്മയിൽ എന്നും നിലനിൽക്കും. ഇതിനായി ഞാൻ എന്റെ ആഴമായ നന്ദി പ്രകടിപ്പിക്കുന്നു. സൗഹൃദത്തിന്റെ അർത്ഥവും അതിന്റെ ആഴവും പരപ്പും ഞാൻ യഥാർത്ഥത്തിൽ അനുഭവിച്ചറിഞ്ഞു, അതിന് ഞാൻ താങ്കളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.