'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)
February 23rd, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.Pariksha Pe Charcha 2025 All Episodes
February 18th, 05:30 pm
For Pariksha Pe Charcha 2025, Prime Minister Narendra Modi brought together India’s top achievers— Deepika Padukone, Sadhguru, Mary Kom, Avani Lekhara and other icons—to inspire students. Experts from sports, cinema, spirituality, technology and public service shared success strategies, mental wellness tips and holistic guidance to help students unlock their potential and appear for exams with confidence.പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന മികച്ച വിദഗ്ദ്ധരിൽ നിന്ന് അനുഭവങ്ങൾ ശ്രവിക്കൂ : പ്രധാനമന്ത്രി
February 17th, 07:41 pm
പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന യുവ 'എക്സാം വാരിയേഴ്സിനെ’ ഉൾപ്പെടുത്തി 'പരീക്ഷാ പേ ചർച്ച' 2025 ന്റെ ഒരു പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കുന്നതിനെക്കുറിച്ചും സമ്മർദ്ദത്തിനു കീഴിൽ ശാന്തത കൈവരിക്കുന്നതിനായുള്ള അവരുടെ അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ എപ്പിസോഡിൽ പ്രദർശിപ്പിക്കും.പരീക്ഷാ സമയത്ത്, പരീക്ഷാ യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സഹായികളിൽ ഒന്നാണ് പോസിറ്റീവിറ്റി: പ്രധാനമന്ത്രി
February 15th, 05:58 pm
പരീക്ഷാ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികൾക്കുള്ള നിർണായക സഹായി എന്ന നിലയിൽ പോസിറ്റീവിറ്റിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി 'പരീക്ഷ പേ ചർച്ച' യിലെ നാളത്തെ അധ്യായം വീക്ഷിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.ക്ഷേമത്തിന്റെയും മാനസികശാന്തിയുടെയും കാര്യം വരുമ്പോൾ, എല്ലായ്‌പ്പോഴും ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണു സദ്ഗുരു ജഗ്ഗി വാസുദേവ്: പ്രധാനമന്ത്രി
February 14th, 08:15 pm
ക്ഷേമത്തിന്റെയും മാനസികശാന്തിയുടെയും കാര്യം വരുമ്പോൾ എല്ലായ്‌പ്പോഴും ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണു സദ്ഗുരു ജഗ്ഗി വാസുദേവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നാളെ ‘പരീക്ഷാ പേ ചർച്ച’യുടെ നാലാം എപ്പിസോഡ് കാണണമെന്നും ഏവരോടും ശ്രീ മോദി ആഹ്വാനം ചെയ്തു.നിങ്ങൾ ശരിയായി ഭക്ഷണം കഴിച്ചാൽ, നിങ്ങൾക്ക് പരീക്ഷകൾ മികച്ച രീതിയിൽ എഴുതാൻ കഴിയും!: പ്രധാനമന്ത്രി
February 13th, 07:27 pm
ശരിയായി ഭക്ഷണം കഴിക്കുന്നതും നന്നായി ഉറങ്ങുന്നതും പരീക്ഷകൾ മികച്ച രീതിയിൽ എഴുതാൻ സഹായിക്കുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നാളെ ‘പരീക്ഷ പേ ചർച്ച’യുടെ നാലാം എപ്പിസോഡ് ഏവരും കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുമുള്ള നീരജ് ചോപ്രയുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
February 12th, 02:00 pm
ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുമുള്ള ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അമിതവണ്ണത്തെ ചെറുക്കേണ്ടതിന്റേയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്റേയും ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു.പരീക്ഷ പേ ചർച്ചയുടെ എല്ലാ എപ്പിസോഡുകളും കാണണമെന്ന് പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു
February 11th, 02:57 pm
പരീക്ഷാ പേ ചർച്ച 2025 ൻ്റെ എല്ലാ എപ്പിസോഡുകളും കാണാനും നമ്മുടെ ‘എക്സാം വാരിയേഴ്സി’നെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു."പരീക്ഷാ പേ ചർച്ച" മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 12-ന് അവതരിപ്പിക്കും: പ്രധാനമന്ത്രി
February 11th, 01:53 pm
'എക്സാം വാരിയേഴ്സ്' ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന പൊതുവായ വിഷയങ്ങളിലൊന്ന് മാനസികാരോഗ്യവും ക്ഷേമവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. “അതിനാൽ, ഈ വർഷത്തെ 'പരീക്ഷാ പേ ചർച്ച'യിൽ ഈ വിഷയത്തിനായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന എപ്പിസോഡ് ഉണ്ട്. അത് നാളെ, ഫെബ്രുവരി 12 ന് അവതരിപ്പിക്കും” - ശ്രീ മോദി കൂട്ടിച്ചേർത്തു.പരീക്ഷാ പേ ചർച്ച 2025: പരീക്ഷകൾക്കപ്പുറം - ജീവിതത്തെയും വിജയത്തെയും കുറിച്ചുള്ള ഒരു സംവാദം
February 10th, 03:09 pm
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പ് ഇന്ത്യൻ സമയം ഇന്ന് രാവിലെ 11 മണിക്ക് രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചിന്തോദ്ദീപകമായ ചർച്ചയിൽ ഉൾപ്പെടുത്തി. പരീക്ഷാ സംബന്ധമായ സമ്മർദ്ദം ലഘൂകരിക്കുന്നതിനും വിദ്യാഭ്യാസത്തോടുള്ള പോസിറ്റീവ് സമീപനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ വാർഷിക പരിപാടി, പഠനം, ജീവിത നൈപുണ്യം, മാനസിക ക്ഷേമം എന്നിവയെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ വീണ്ടും നൽകി.Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform
February 10th, 11:30 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.PM Modi interacts with students during Pariksha Pe Charcha 2025
February 10th, 11:00 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു; പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!: പ്രധാനമന്ത്രി
February 06th, 01:18 pm
എല്ലാ ‘എക്സാം വാരിയേഴ്സി’നോടും #ExamWarriors അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും ‘പരീക്ഷാ പേ ചർച്ച 2025’ കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ: