ഇതിഹാസ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

February 26th, 07:08 pm

ഇതിഹാസ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പങ്കജ് ഉദാസുമായുള്ള തന്റെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, പങ്കജ് ഉദാസ് ജി ഇന്ത്യൻ സംഗീതത്തിന്റെ വഴിവിളക്കായിരുന്നു, അദ്ദേഹത്തിന്റെ ഈണങ്ങൾ തലമുറകളോളം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്ത്, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.