നവംബർ 25ന് പ്രധാനമന്ത്രി കുരുക്ഷേത്ര സന്ദർശിക്കും
November 24th, 12:44 pm
നവംബർ 25 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദർശിക്കും. വൈകുന്നേരം 4 മണിയോടെ, ഭഗവാൻ കൃഷ്ണന്റെ പവിത്രമായ ശംഖിൻ്റെ സ്മരണയ്ക്കായി പുതുതായി നിർമ്മിച്ച 'പാഞ്ചജന്യ'ത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന്, മഹാഭാരതത്തിലെ സുപ്രധാന എപ്പിസോഡുകൾ ചിത്രീകരിക്കുന്നതും അതിന്റെ നിലനിൽക്കുന്ന സാംസ്കാരിക-ആത്മീയ പ്രാധാന്യം എടുത്തുകാണിക്കുന്നതുമായ 'മഹാഭാരത അനുഭവ കേന്ദ്രം' അദ്ദേഹം സന്ദർശിക്കും.