ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 14th, 11:00 am

ഇന്ന്, പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹവും തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും ഇത് വളരെ ആവേശത്തോടെ ആഘോഷിക്കുന്നു, ഞാനും അവരിൽ ഒരാളാണ്. ഈ പ്രത്യേക ഉത്സവം ആഘോഷിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. തമിഴ് ജീവിതത്തിൽ, നമ്മുടെ കർഷകരോടും ഭൂമിയോടും സൂര്യനോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു ആനന്ദകരമായ അനുഭവമാണ് പൊങ്കൽ. പ്രകൃതിയോടും കുടുംബത്തോടും സമൂഹത്തോടും ഉള്ള ഐക്യത്തിന്റെ പ്രാധാന്യം ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ സമയത്ത്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളും ഉത്സവങ്ങളിൽ മുഴുകിയിരിക്കുന്നു - ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, തുടങ്ങിയവ. പൊങ്കൽ ദിനത്തിലും ഈ ഉത്സവങ്ങളിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ തമിഴ് സഹോദരീസഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 14th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. തമിഴ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട്, ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും, താനും അവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.തമിഴ് ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകരസംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും അദ്ദേഹം പൊങ്കൽ ആശംസകൾ നേരുകയും മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്ക് തന്റെ ശുഭാശംസകൾ അറിയിക്കുകയും ചെയ്തു.

Today, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi

July 26th, 08:16 pm

PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു

July 26th, 07:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.

രാജസ്ഥാനിലെ ബിക്കാനീറിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

May 22nd, 12:00 pm

രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീമാൻ ഭജൻ ലാൽ ജി, മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര രാജെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ജി, പ്രേം ചന്ദ് ജി, രാജസ്ഥാൻ ​ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ മദൻ റാത്തോഡ് ജി, മറ്റ് എംപിമാരേ, എംഎൽഎമാരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു

May 22nd, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള എല്ലാ ആദരണീയ വ്യക്തികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടലിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

April 06th, 02:00 pm

തമിഴ്‌നാട് ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഡോ. എൽ. മുരുകൻ ജി, തമിഴ്‌നാട് ഗവണ്മെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികളേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു

April 06th, 01:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ-റോഡ് പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ലംബമായി ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റോഡ് പാലത്തിൽ നിന്ന് ട്രെയിനും കപ്പലും ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്തു. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തി. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്ന് ശ്രീരാമനവമിയുടെ ശുഭകരമായ വേളയാണെന്നു ശ്രീ മോദി പറഞ്ഞു. ഇന്ന് രാവിലെ, അയോധ്യയിലെ മനോഹരമായ രാമക്ഷേത്രത്തിൽ സൂര്യന്റെ ദിവ്യകിരണങ്ങൾ രാംലല്ലയെ ഗംഭീരമായ തിലകം ചാർത്തി അലങ്കരിച്ചുവെന്നും അ‌ദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ജീവിതവും അദ്ദേഹത്തിന്റെ ഭരണകാലത്തെ സദ്ഭരണത്തിന്റെ പ്രചോദനവും രാഷ്ട്രനിർമ്മാണത്തിന് പ്രധാന അടിത്തറയായി വർത്തിക്കുന്നു - അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ സംഘകാല സാഹിത്യത്തിലും ഭഗവാൻ ശ്രീരാമനെക്കുറിച്ച് പരാമർശിക്കുന്നുവെന്ന് കൂട്ടിച്ചേർത്ത്, ശ്രീരാമനവമി ദിനത്തിൽ രാമേശ്വരം എന്ന പുണ്യഭൂമിയിൽ നിന്ന് എല്ലാ പൗരന്മാർക്കും അ‌ദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.

രാമനവമിയോടനുബന്ധിച്ച് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശിക്കുകയും രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം ഉദ്ഘാടനം ചെയ്യുകയും ചെയ്യും

April 04th, 02:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 6 ന് തമിഴ്‌നാട് സന്ദർശിക്കും. രാമനവമിയോടനുബന്ധിച്ച്, ഉച്ചയ്ക്ക് 12 മണിയോടെ, ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്യും, ഒരു ട്രെയിനും കപ്പലും റോഡ് പാലത്തിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയും പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്യും.