മഹാരാഷ്ട്രയിലെ മുംബൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 08th, 03:44 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാംദാസ് അത്താവാലെ ജി, കെ.ആർ. നായിഡു ജി, മുരളീധർ മൊഹോൾ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, മറ്റ് മന്ത്രിമാർ, ഭാരതത്തിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ ജി, മറ്റ് വിശിഷ്ടാതിഥികൾ, സഹോദരീ സഹോദരന്മാരേപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 08th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.Manipur is the crown jewel adorning the crest of Mother India: PM Modi in Imphal
September 13th, 02:45 pm
At the inauguration of projects worth over ₹1,200 crore in Imphal, PM Modi said a new phase of infrastructure growth has begun in Manipur. He noted that women empowerment is a key pillar of India’s development and Atmanirbhar Bharat, a spirit visible in the state. The PM affirmed his government’s commitment to peace and stability, stressing that return to a normal life is the top priority. He urged Manipur to stay firmly on the path of peace and progress.PM Modi inaugurates multiple development projects worth over Rs 1,200 crore at Imphal, Manipur
September 13th, 02:30 pm
At the inauguration of projects worth over ₹1,200 crore in Imphal, PM Modi said a new phase of infrastructure growth has begun in Manipur. He noted that women empowerment is a key pillar of India’s development and Atmanirbhar Bharat, a spirit visible in the state. The PM affirmed his government’s commitment to peace and stability, stressing that return to a normal life is the top priority. He urged Manipur to stay firmly on the path of peace and progress.പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന
June 18th, 12:32 pm
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ, ഈ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല.ധീര വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
May 13th, 03:45 pm
ഈ മുദ്രാവാക്യത്തിന്റെ ശക്തി ലോകം ഇപ്പോൾ കണ്ടിരിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മാ ഭാരതിയുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി ജീവൻ പണയപ്പെടുത്തുന്ന രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണിത്. രാജ്യത്തിനുവേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന, എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദമാണിത്. ദൗത്യത്തിലും യുദ്ധക്കളത്തിലും ഭാരത് മാതാ കീ ജയ് പ്രതിധ്വനിക്കുന്നു. ഇന്ത്യയിലെ സൈനികർ മാ ഭാരതി കീ ജയ് വിളിക്കുമ്പോൾ, ശത്രുവിന്റെ ഹൃദയം വിറയ്ക്കുന്നു. നമ്മുടെ ഡ്രോണുകൾ ശത്രുവിന്റെ കോട്ടയുടെ മതിലുകൾ നശിപ്പിക്കുമ്പോൾ, നമ്മുടെ മിസൈലുകൾ ഒരു വിറയൽ ശബ്ദത്തോടെ ലക്ഷ്യത്തിലെത്തുമ്പോൾ, ശത്രു കേൾക്കുന്നു - ഭാരത് മാതാ കീ ജയ്! രാത്രിയുടെ ഇരുട്ടിൽ പോലും നമ്മൾ സൂര്യനെ ഉദയം ചെയ്യിക്കുമ്പോൾ, ശത്രു കാണുന്നു - ഭാരത് മാതാ കീ ജയ്! നമ്മുടെ സൈന്യം ആണവ ഭീഷണിയെ പരാജയപ്പെടുത്തുമ്പോൾ, ആകാശത്ത് നിന്ന് പാതാളത്തിലേക്ക് ഒരു കാര്യം മാത്രം മുഴങ്ങുന്നു - ഭാരത് മാതാ കീ ജയ്!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദംപുർ വ്യോമസേനാ താവളത്തിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും സംവദിച്ചു
May 13th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദംപുരിലെ വ്യോമസേനാ സ്റ്റേഷനിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. സൈനികരെ അഭിസംബോധന ചെയ്യവേ, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. ലോകം അതിന്റെ ശക്തിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു മന്ത്രമല്ലെന്നും, ഭാരതമാതാവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികനും ചെയ്യുന്ന ഗൗരവമേറിയ പ്രതിജ്ഞയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും അർഥവത്തായ സംഭാവന നൽകാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് ഈ മുദ്രാവാക്യമെന്നും പറഞ്ഞു. യുദ്ധക്കളത്തിലും നിർണായക ദൗത്യങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനികർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോൾ, അത് ശത്രുവിന്റെ നട്ടെല്ലിൽ വിറയൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സൈനിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യൻ ഡ്രോണുകൾ ശത്രുവിന്റെ കോട്ടകൾ തകർക്കുമ്പോഴും മിസൈലുകൾ കൃത്യതയോടെ ആക്രമിക്കുമ്പോഴും ശത്രു ഒരു വാചകം മാത്രമേ കേൾക്കൂ – ‘ഭാരത് മാതാ കീ ജയ്’. ഏറ്റവും ഇരുണ്ട രാത്രികളിൽ പോലും, ശത്രുവിനെ രാജ്യത്തിന്റെ അജയ്യമായ ചൈതന്യം കാണാൻ നിർബന്ധിതരാക്കുംവിധത്തിൽ ആകാശത്തെ പ്രകാശിപ്പിക്കാൻ ഇന്ത്യക്കു കഴിവുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈന്യം ആണവ ഭീഷണികൾ ഇല്ലാതാക്കുമ്പോൾ, ‘ഭാരത് മാതാ കീ ജയ്’ എന്ന സന്ദേശം ആകാശത്തും ആഴങ്ങളിലും പ്രതിധ്വനിക്കുന്നു- അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന്റെ മലയാള വിവർത്തനം
May 12th, 08:48 pm
കഴിഞ്ഞ ദിവസങ്ങളിൽ, രാജ്യത്തിന്റെ ശക്തിയും സംയമനവും നാമെല്ലാം കണ്ടു. ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനികരെയും, സായുധസേനാ വിഭാഗങ്ങളെയും, നമ്മുടെ രഹസ്യാന്വേഷണ എജൻസികളെയും, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ അഭിവാദ്യം ചെയ്യുകയാണ്. നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു. ഞാൻ അവരുടെ ധീരതയെ, സാഹസത്തെ, പരാക്രമവീര്യത്തെ ആദരിക്കുന്നു. നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും ഓരോ സഹോദരിമാർക്കും ഓരോ പെൺമക്കൾക്കും മുന്നിൽ ഈ പോരാട്ടവീര്യം ഞാൻ സമർപ്പിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
May 12th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ശക്തിയും സംയമനവും രാജ്യം കണ്ടതായി അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യൻ പൗരന്റെയും പേരിൽ രാജ്യത്തിന്റെ കരുത്തുറ്റ സായുധ സേനകൾക്കും, രഹസ്യാന്വേഷണ ഏജൻസികൾക്കും, ശാസ്ത്രജ്ഞർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ത്യയുടെ ധീരരായ സൈനികർ പ്രകടിപ്പിച്ച അചഞ്ചലമായ ധൈര്യം പ്രധാനമന്ത്രി എടുത്തുകാട്ടി. അവരുടെ ധീരത, അതിജീവനശേഷി, അജയ്യമായ മനോഭാവം എന്നിവ അദ്ദേഹം ഉയർത്തിക്കാട്ടി. സമാനതകളില്ലാത്ത ഈ ധീരത അദ്ദേഹം രാജ്യത്തെ ഓരോ അമ്മയ്ക്കും, സഹോദരിക്കും, മകൾക്കും സമർപ്പിച്ചു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
July 26th, 09:30 am
ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു
July 26th, 09:20 am
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.പാകിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 05th, 10:34 am
പാകിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ಕಾಂಗ್ರೆಸ್ ಮತಬ್ಯಾಂಕ್ಗಾಗಿ ಭಯೋತ್ಪಾದನೆಯನ್ನು ರಕ್ಷಿಸಿದೆ: ಕರ್ನಾಟಕದ ಬಳ್ಳಾರಿಯಲ್ಲಿ ಪ್ರಧಾನಿ ಮೋದಿ കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി തീവ്രവാദത്തെ കവചമാക്കി: കർണാടകയിലെ ബല്ലാരിയിൽ പ്രധാനമന്ത്രി മോദി
May 05th, 07:38 pm
ബല്ലാരിയിൽ നടന്ന പൊതുയോഗത്തിൽ, കേരളത്തിലെ തീവ്രവാദ ഗൂഢാലോചനകളും സമൂഹത്തിന് ഉണ്ടാക്കാവുന്ന നാശത്തെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം ചർച്ച ചെയ്തു. അത്തരം ഗൂഢാലോചനകളെ അടിസ്ഥാനമാക്കിയുള്ള ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെ അദ്ദേഹം പരാമർശിച്ചു. 'ദി കേരള സ്റ്റോറി' തീവ്രവാദത്തിന്റെ വൃത്തികെട്ട സത്യം കാണിക്കുകയും തീവ്രവാദികളുടെ രൂപകൽപ്പനയെ തുറന്നുകാട്ടുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയെയും തീവ്രവാദ പ്രവണതയ്‌ക്കൊപ്പം നിൽക്കുന്ന സിനിമയെയും കോൺഗ്രസ് എതിർക്കുന്നു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തെ മറയാക്കി.കർണാടകയിലെ ബെല്ലാരിയിലും തുമകൂരിലുമാണ് പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
May 05th, 02:00 pm
കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ബല്ലാരിയിലും തുംകുരുവിലും ഇന്ന് രണ്ട് മെഗാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. ബല്ലാരിയിലെ തന്റെ ആദ്യ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, “ബിജെപിയുടെ സങ്കൽപ പത്രത്തിൽ കർണാടകയെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള മാർഗരേഖയുണ്ട്, എന്നാൽ കോൺഗ്രസ് പ്രകടന പത്രികയിൽ നിരവധി വ്യാജ വാഗ്ദാനങ്ങളാണുള്ളത്, അത് പ്രീണന നടപടികളുടെ ശേഖരമാണ്.”We are against war, but peace is not possible without strength: PM Modi in Kargil
October 24th, 02:52 pm
Keeping in with his tradition of spending Diwali with armed forces, the PM Modi spent this Diwali with the forces in Kargil. Addressing the brave jawans, the Prime Minister said that the reverence for the soil of Kargil always draws him towards the brave sons and daughters of the armed forces.PM celebrates Diwali with Armed Forces in Kargil
October 24th, 11:37 am
Keeping in with his tradition of spending Diwali with armed forces, the PM Modi spent this Diwali with the forces in Kargil. Addressing the brave jawans, the Prime Minister said that the reverence for the soil of Kargil always draws him towards the brave sons and daughters of the armed forces.ഐസിസി ടി20 മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 23rd, 11:00 pm
ഐ സിസി ടി20 മത്സരത്തിൽ പാക്കിസ്ഥാനെതിരെ മികച്ച പോരാട്ടം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 29th, 08:45 pm
പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.