രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിച്ചു

June 20th, 08:58 pm

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമത്തിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാഷ്‌ട്രപതി ദ്രൗപദി മുർമുവിനൊപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി

June 20th, 08:54 pm

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനോപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രാർത്ഥന നടത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ച് പ്രധാനമന്ത്രി

June 20th, 08:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ചു. ഗോത്രവിഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ആഴമേറിയ ആത്മീയ പാരമ്പര്യങ്ങളുടെയും പ്രകൃതിയുമായി ഇഴചേർന്ന ബന്ധത്തിന്റെയും പ്രതീകങ്ങളാണ് ഈ പവിത്ര വനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രശംസിച്ചു

June 20th, 08:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ചു.

പഹാഡ്‌പുരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുടുംബാംഗങ്ങളുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി

June 20th, 08:47 pm

അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. പഹാഡ്‌പുരിലെ സ്കൂൾ ക്യാമ്പസിലാണ് സമാധിസ്ഥലം.

​പ്രധാനമന്ത്രി പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു; വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാട്ടി

June 20th, 08:44 pm

വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക​യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിനും രാഷ്ട്രപതി ദ്രൗപദി മുർമു മുൻപന്തിയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒഡിഷ ​ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗത്തിൻ്റെ പൂർണ്ണരൂപം

June 20th, 01:10 pm

ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേ

ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

June 20th, 01:00 pm

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.

പ്രധാനമന്ത്രി ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും

June 19th, 11:53 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും. ഈ സന്ദർശന വേളയിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിയോടൊപ്പം ചേരും. ഇത് ഒഡീഷ സംസ്ഥാനത്തെ സംബന്ധിച്ച് വളരെ അപൂർവ്വവും സുപ്രധാനവുമായ ഒരു അവസരമാണ്.