പ്രധാനമന്ത്രി സിവിൽ ബഹുമതിദാന ചടങ്ങ്-II ൽ പങ്കെടുത്തു.

May 28th, 09:27 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പദ്മ അവാർഡുകൾ വിതരണം ചെയ്ത സിവിൽ ബഹുമതിദാന ചടങ്ങ് -2 ൽ പങ്കെടുത്തു. പദ്മ പുരസ്കാര ജേതാക്കൾ നമ്മുടെ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പദ്മ അവാർഡ് ലഭിച്ചവരുടെ ജീവിത യാത്രകൾ വളരെയധികം പ്രചോദനം നൽകുന്നതാണ്, ശ്രീ മോദി കൂട്ടിച്ചേർത്തു.

ശ്രീ ശിവാനന്ദ് ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

May 04th, 10:58 am

കാശി നിവാസിയും യോഗാ പരിശീലകനുമായ ശ്രീ ശിവാനന്ദ് ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

This is the right time to Create In India, Create For The World: PM Modi at WAVES Summit

May 01st, 03:35 pm

At the inaugural address of WAVES 2025, PM Modi called it a landmark moment for the global creative community. He emphasized that the summit unites over 100 nations through storytelling, music, gaming, and innovation, showcasing India's leadership in culture and creativity.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തു

May 01st, 11:15 am

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025, മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ആഘോഷിക്കുന്ന മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു. എല്ലാ അന്താരാഷ്ട്ര വിശിഷ്ട വ്യക്തികളുടെയും, അംബാസഡർമാരുടെയും, സർഗാത്മക വ്യവസായത്തിലെ പ്രമുഖരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 100-ലധികം രാജ്യങ്ങളിലെ കലാകാരർ, നൂതനാശയ ഉപജ്ഞാതാക്കൾ, നിക്ഷേപകർ, നയആസൂത്രകർ എന്നിവർ ഒത്തുചേർന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ആഗോള ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നു ചൂണ്ടിക്കാട്ടി. “WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്” – അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും, കലാകാരർക്കും സ്രഷ്ടാക്കൾക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഈ വേളയിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.

​പ്രധാനമന്ത്രി ഒന്നാം പൊതുപുരസ്കാരദാനച്ചടങ്ങിൽ പങ്കെടുത്തു

April 28th, 09:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പത്മ പുരസ്കാരങ്ങൾ സമ്മാനിച്ച ഒന്നാം പൊതുപുരസ്കാരദാനച്ചടങ്ങിൽ പങ്കെടുത്തു. “ജീവിതത്തിന്റെ നാനാതുറകളിൽനിന്നുമുള്ള മികച്ച വ്യക്തികളെ അവരുടെ സേവനത്തിനും നേട്ടങ്ങൾക്കും ആദരിച്ചു” - ശ്രീ മോദി പറഞ്ഞു.

2025ലെ പത്മ പുരസ്കാരജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 25th, 09:27 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2025ലെ പത്മ പുരസ്കാരജേതാക്കളെ അഭിനന്ദിച്ചു. ഓരോ പുരസ്കാരജേതാവും കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും നൂതനത്വത്തിന്റെയും പര്യായമാണെന്നും അത് അസംഖ്യം ജീവിതങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്മപുരസ്‌ക്കാര ജേതാവും പ്രമുഖ സസ്യശാസ്ത്രജ്ഞനുമായ ഡോ. കെ. എസ്. മണിലാലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 01st, 10:29 pm

പത്മപുരസ്‌ക്കാര ജേതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ഡോ. കെ. എസ്. മണിലാലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.