പ്രശസ്ത പിന്നണിഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 10th, 09:39 am
വൈവിധ്യമാർന്ന വികാരങ്ങൾ പകരുന്ന ഇതിഹാസ ശബ്ദത്താൽ അനുഗൃഹീതനായിരുന്നു ശ്രീ പി. ജയചന്ദ്രൻജി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിൻ്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്.