ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

August 02nd, 11:30 am

(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 02nd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.