ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 20th, 11:00 am
ജനകീയനായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, സർബാനന്ദ സോനോവാൾ ജി, സി.ആർ.പാട്ടിൽ, മൻസുഖ്ഭായ് മാണ്ഡവ്യ, ശന്തനു ഠാക്കൂർ, നിമുബെൻ ബാംഭാണിയ, രാജ്യത്തെ 40-ലധികം സ്ഥലങ്ങളിൽ നിന്നുമുള്ള, ഈ പരിപാടിയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികൾ, പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ... നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തു, ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
September 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളെയും ജനങ്ങളെയും സ്വാഗതം ചെയ്തു. സെപ്തംബർ 17-ന് തനിക്കു ലഭിച്ച ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം വലിയ ശക്തിയുടെ ഉറവിടമാണെന്ന് പറഞ്ഞു. വിശ്വകർമ്മ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ, അതായത് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യം സേവാ പക്ഷാചരണം നടത്തുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗുജറാത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു ലക്ഷം പേർ ഇതുവരെ രക്തം ദാനം ചെയ്തു. നിരവധി നഗരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു, ലക്ഷക്കണക്കിന് പൗരന്മാർ സജീവമായി ഇതിൽ പങ്കെടുത്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വൈദ്യപരിശോധനയും ചികിത്സയും നല്കിവരുന്നതായും അദ്ദേഹം പാഞ്ഞു. രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.